നടന്‍ കൈകല സത്യനാരായണ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd December 2022 09:44 AM  |  

Last Updated: 23rd December 2022 09:53 AM  |   A+A-   |  

satyanarayana

ഫോട്ടോ: ട്വിറ്റർ

 

ഹൈദരാബാദ്: പ്രശസ്ത തെലുങ്കു നടന്‍ കൈകല സത്യനാരായണ അന്തരിച്ചു. 87 വയസ്സായിരുന്നു. ഹൈദരാബാദിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ആറുപതിറ്റാണ്ടു നീണ്ട അഭിനയ സപര്യക്കിടെ, 750 ഓളം സിനിമകളില്‍ സത്യനാരായണ അഭിനയിച്ചിട്ടുണ്ട്.

 എന്‍ടിആറിന്റെ ഡ്യൂപ്പ് ആയിട്ടാണ് ആദ്യം സിനിമയില്‍ തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് വില്ലന്‍, നായകന്‍, സ്വഭാവനടന്‍ തുടങ്ങി നിരവധി വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങള്‍ക്ക് വേഷമിട്ടു. 

ലോക്‌സഭാംഗവുമായിരുന്നിട്ടുണ്ട് സത്യനാരായണ. മച്ചിലിപട്ടണം മണ്ഡലത്തില്‍ നിന്നും തെലുങ്കുദേശം പാര്‍ട്ടി ടിക്കറ്റില്‍ 11-ാം ലോക്‌സഭയിലേക്കാണ്  സത്യനാരായണ തെരഞ്ഞെടുക്കപ്പെട്ടത്. ഒരു മകനും രണ്ട് പെണ്‍മക്കളുമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്റ്റൈലിഷായി ഷാരുഖ് ഖാനും ദീപികയും; പത്താനിലെ രണ്ടാമത്തെ ​ഗാനം പുറത്ത്, ഒരു മണിക്കൂറിൽ 25 ലക്ഷം കാഴ്ചക്കാർ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ