Dulquer Salmaan, Jason Sanjay, Naslen 
Entertainment

ഞാന്‍ മലയാള സിനിമയുടെ ഫാന്‍, ദുല്‍ഖറും നസ്‌ലെനും ഇഷ്ട നടന്മാര്‍; ഇഷ്ടപ്പെട്ട സിനിമ ഏതെന്നും ജേസണ്‍ സഞ്ജയ്

. ജേസണ്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം സിഗ്മ ഒക്ടോബര്‍ രണ്ടിന് തിയേറ്ററുകളിലെത്തും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

അച്ഛന്‍ വിജയിയുടെ പാതയിലൂടെ സിനിമയിലേക്ക് കടന്നു വന്നിരിക്കുകയാണ് ജേസണ്‍ സഞ്ജയ്. അച്ഛന്‍ നടനായിട്ടാണ് സിനിമയിലേക്ക് വന്നതെങ്കില്‍ മകന്റെ വരവ് സംവിധാനത്തിലൂടെയാണ്. ജേസണ്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം സിഗ്മ ഒക്ടോബര്‍ രണ്ടിന് തിയേറ്ററുകളിലെത്തും. ഇതിന് മുമ്പായി കേരളത്തിലുമെത്തിയിരുന്നു താരം.

കേരളത്തില്‍ നടന്ന പ്രൊമോഷന്‍ പരിപാടിയില്‍ മലയാള സിനിമയെക്കുറിച്ചും താരങ്ങളെക്കുറിച്ചും ജേസണ്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തന്റെ ഇഷ്ട താരങ്ങള്‍, ഇഷ്ടപ്പെട്ട സിനിമ എന്നതിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ദുല്‍ഖര്‍, നസ്ലെന്‍ എന്നിവരെക്കുറിച്ചും ജേസണ്‍ സംസാരിക്കുന്നുണ്ട്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

''എനിക്ക് ദുല്‍ഖര്‍ സല്‍മാന്‍ സാറിനെ എനിക്ക് ഒരുപാടിഷ്ടമാണ്. ഈയ്യടുത്തായി നസ്ലെനെ ഇഷ്ടപ്പെട്ടു. മമ്മൂക്കയും ലാലേട്ടനും ഇതിഹാസങ്ങളാണ്. എനിക്ക് അവരെയെല്ലാം ഇഷ്ടമാണ്. ഈയ്യടുത്തായി മോളിവുഡ് ഡ്രീംസ് കണ്ടു. ആ സിനിമ നടക്കുന്നത് സിനിമയുമായി ബന്ധപ്പെട്ടാണ്. വളരെ റിയലിസ്റ്റിക്കാണ്. എനിക്ക് ഇഷ്ടപ്പെട്ടു'' എന്നാണ് ജേസണ്‍ പറയുന്നത്.

താന്‍ മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ വലിയ ഫാനാണ്. മലയാളത്തില്‍ നിന്നുള്ള റിവ്യുകള്‍ക്കായി താന്‍ കാത്തിരിക്കുകയാണ്. തന്റെ ആദ്യ സിനിമ ഇവിടെ വിതരണത്തിന് എടുത്ത കൃഷ്ണമൂര്‍ത്തിയ്ക്കും ഗോകുലം ഗോപാലിനും നന്ദി പറയുന്നുവെന്നും താരം പറഞ്ഞു.

അതേസമയം ജേസണ്‍ സംവിധാനം ചെയ്യുന്ന സിഗ്മയില്‍ സുദീപ് കിഷന്‍ ആണ് നായകനായെത്തുന്നത്. ലൈക പ്രൊഡക്ഷന്‍സ് ആണ് സിനിമയുടെ നിര്‍മാണം. ഫരിയ അബ്ദുള്ളയാണ് ചിത്രത്തിലെ നായിക.

Dulquer Salmaan and Naslen are favourite actors of Jason Sanjay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈകീട്ട് ആറു മുതല്‍ രാവിലെ ആറു വരെ ജനങ്ങള്‍ പുറത്തിറങ്ങരുത്; കാട്ടാന ആക്രമണത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം; പ്രാകൃതമെന്ന് സിപിഎം

കാഷ്യൂ ബോർഡിൽ അക്കൗണ്ടന്റ്, സ്കിൽസ് അക്കാദമിയിൽ കമ്പനി സെക്രട്ടറി; ഇപ്പോൾ അപേക്ഷിക്കാം

തലസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം, തീയിടല്‍; പിന്നില്‍ ബിജെപി എന്ന് കോണ്‍ഗ്രസ്

'പന്ത് കണ്ടാൽ നോട്ടം പിന്നെ അങ്ങോട്ടാ, ഓട്ടം പിന്നെ ഒന്നിച്ചാ'; മമ്മൂട്ടി ഭാ​ഗമായ സ്പോർട്സ് ഡോക്യുമെന്ററി സീരീസ് 'പന്തടിക്കാം' ഒടിടിയിലേക്ക്

അല്‍ ഫുര്‍സാന്‍ ഗ്രൂപ്പ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഉടമകള്‍; ബഹിഷ്‌കരണം പിന്‍വലിച്ച് മഞ്ഞപ്പട