Mammootty ഫെയ്സ്ബുക്ക്
Entertainment

ഇനി സംശയം വേണ്ട, മൂത്തോന്‍ മമ്മൂട്ടി തന്നെ; സസ്‌പെന്‍സ് പൊളിച്ച് ദുല്‍ഖറിന്റെ പിറന്നാളാശംസ

സിനിമയിലും മൂത്തോന്റെ മുഖം കാണിച്ചിരുന്നില്ല

സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. വാപ്പച്ചിയ്ക്ക് പിറന്നാളാശംസ നേരാന്‍ ദുല്‍ഖര്‍ പങ്കുവച്ച പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയ, വന്‍ വിജയമായി മാറിയ ലോകയില്‍ നിന്നുള്ളൊരു പോസ്റ്ററാണ് ദുല്‍ഖര്‍ പങ്കുവച്ചിരിക്കുന്നത്.

ലോകയിലെ മൂത്തോന്‍ എന്ന കഥാപാത്രം മമ്മൂട്ടിയാണെന്ന് സ്ഥിരീകരിക്കുന്നതാണ് ദുല്‍ഖറിന്റെ പോസ്റ്റ്. ജന്മദിനാശംസകള്‍ മൂത്തോന്‍ എന്നെഴുതിയ പോസ്റ്ററാണ് ദുല്‍ഖര്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ ക്യാരക്ടറിന്റെ മുഖം കാണിക്കുന്നില്ല. പകരം ചുവരില്‍ വരച്ചിരിക്കുന്ന മൂത്തോന്റെ ചിത്രമാണുള്ളത്. നേരത്തെ സിനിമയിലും മൂത്തോന്റെ മുഖം കാണിച്ചിരുന്നില്ല. എങ്കിലും ശബ്ദം കൊണ്ട് മൂത്തോനെ മലയാളി തിരിച്ചറിഞ്ഞിരുന്നു.

ലോകയിലെ ഒരൊറ്റ ഡയലോഗ് മാത്രം പറയുന്ന അതിഥി വേഷമായിരുന്നു മൂത്തോന്‍. എന്നാല്‍ ലോക യൂണിവേഴ്‌സിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ് മൂത്തോന്‍ എന്ന് ചിത്രം പറഞ്ഞുവെക്കുന്നുണ്ട്. മൂത്തോന്‍ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കാനായാണ് ചന്ദ്ര നഗരത്തിലേക്ക് എത്തുന്നത്. വരും ഭാഗങ്ങളില്‍ മൂത്തോനെ കാണാനാകുമെന്നാണ് കരുതപ്പെടുന്നത്. അപ്പോള്‍ മാത്രമാകും മൂത്തോനായുള്ള മമ്മൂട്ടിയുടെ ഗെറ്റപ്പ് കാണാന്‍ സാധിക്കുക.

അതേസമയം മൂത്തോന്‍ മമ്മൂട്ടിയാണോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടായിരുന്നു. ശബ്ദം മാത്രം വച്ച് മമ്മൂട്ടിയാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്നാണ് ചിലര്‍ പറഞ്ഞത്. ആ സംശയങ്ങള്‍ക്ക് ഇന്ന് ദുല്‍ഖര്‍ തന്നെ ഒരു തീരുമാനമാക്കിയിരിക്കുകയാണ്. ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറിയിരിക്കുകയാണ് മൂത്തോന്‍. ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറുമെന്നുറപ്പായിരിക്കുകയാണ്.

രോഗവസ്ഥയില്‍ നിന്നും തിരികെ വന്ന ശേഷമുള്ള മമ്മൂട്ടിയുടെ ആദ്യ പിറന്നാളാണിത്. അതുകൊണ്ട് തന്നെ ഈ ജന്മദിനം മലയാള സിനിമയ്ക്കും ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. മമ്മൂട്ടിയുടെ ബോക്‌സ് ഓഫീസിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കളങ്കാവലിലൂടെയാണ് മമ്മൂട്ടി തിരികെ വരിക.

Dulquer Salmaan and Team Lokah wishes Mammootty a happy birthday. and they confirms that Mammootty is indeed Moothon.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'എന്റെ കൂടെ നിന്ന എല്ലാവർക്കും പ്രാർഥിച്ചവർക്കും പുരസ്കാരം സമർപ്പിക്കുന്നു'

ചരിത്രമെഴുതിയ ഇന്ത്യന്‍ സംഘം; ലോകകപ്പ് നേടിയ വനിതാ ടീം പ്രധാനമന്ത്രിയെ കാണും

ചിക്കന്‍ ഫ്രൈ വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം; കല്യാണ വീട്ടില്‍ കൂട്ടത്തല്ല്, വിഡിയോ

പഴം തൊണ്ടയില്‍ കുടുങ്ങി; ശ്വാസതടസം, വയോധികന് ദാരുണാന്ത്യം

SCROLL FOR NEXT