Surumi, Dulquer ഇൻസ്റ്റ​ഗ്രാം
Entertainment

'പാട്ണർ ഇൻ ക്രൈം, മാലാഖ ഇത്ത'; സഹോദരിക്ക് പിറന്നാൾ ആശംസയുമായി ദുൽഖർ സൽമാൻ

മാലാഖയായ ഇത്തയെന്നാണ് സുറുമിയെ ദുൽഖർ വിശേഷിപ്പിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

സഹോദരി സുറുമിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ ദുൽഖർ സൽമാൻ. ഹൃദ്യമായ കുറിപ്പ് പങ്കുവച്ചു കൊണ്ടായിരുന്നു ദുൽഖറിന്റെ ആശംസ. സഹോദരിയുടെ മനോഹരമായ ഒരു ചിത്രവും ദുൽഖർ പങ്കുവച്ചിട്ടുണ്ട്. മാലാഖയായ ഇത്തയെന്നാണ് സുറുമിയെ ദുൽഖർ വിശേഷിപ്പിച്ചിരിക്കുന്നത്.

'എന്റെ പ്രിയപ്പെട്ട കൂട്ടാളിക്ക് ജന്മദിനാശംസകൾ. ഏറ്റവും മികച്ച ഇത്തയായും നല്ല അമ്മായിയായും നിലനിൽക്കുന്നതിന്, ഇപ്പോൾ എന്തൊക്കെയാണോ അതിനെല്ലാം... ഞങ്ങൾ നിന്നെ സ്‌നേഹിക്കുന്നു. എന്റെ മാലാഖ ഇത്തയ്ക്ക് വീണ്ടും പിറന്നാൾ ആശംസകൾ', ദുൽഖർ കുറിച്ചു.

നസ്‌ലിൻ, രമേഷ് പിഷാരടി തുടങ്ങിയ താരങ്ങളടക്കം നിരവധി പേരാണ് സുറുമിക്ക് പിറന്നാൾ ആശംസകൾ നേർന്നത്. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും രണ്ടുമക്കളിൽ മൂത്തയാളാണ് സുറുമി.

ഒരു വയസ്സിന്റെ വ്യത്യാസമാണ് ദുൽഖറും സുറുമിയും തമ്മിലുള്ളത്. സഹോദരിയുടെ പിറന്നാൾ ദിനത്തിൽ മിക്കവാറും എല്ലാ വർഷങ്ങളിലും വൈകാരികമായ കുറിപ്പിലൂടെ ദുൽഖർ ആശംസ അറിയിക്കാറുണ്ട്.

വാപ്പയും സഹോദരനും സിനിമയിൽ തിളങ്ങിയപ്പോൾ വരകളുടെ ലോകത്താണ് സുറുമി ചുവടുറപ്പിച്ചത്. ലണ്ടനിലാണ് സുറുമി തന്റെ പഠനമൊക്കെ പൂർത്തിയാക്കിയത്. ഭർത്താവ് മുഹമ്മദ് റൈഹാൻ ഷാഹിദിനും മക്കളായ അധ്യാനും എഫ്സിനുമൊപ്പം ബംഗളൂരുവിലാണു താമസം.

Cinema News: Actor Dulquer Salmaan heartfelt note on his sister birthday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !