കിം​ഗ് ഓഫ് കൊത്തയുടെ പ്രമോഷൻ ചടങ്ങിനെത്തിയ നാനിക്കൊപ്പം ദുൽഖർ/ ഫെയ്സ്ബുക്ക് 
Entertainment

'എനിക്കറിയാവുന്ന യഥാർത്ഥ പാൻ ഇന്ത്യൻ താരം ദുൽഖർ': പ്രശംസിച്ച് നാനി

പുതിയ ചിത്രമായ കിം​ഗ് ഓഫ് കൊത്തയുടെ പ്രീ റിലീസ് ചടങ്ങിനിടെയായിരുന്നു നാനി ദുൽഖറിനെ വാനോളം പുകഴ്ത്തിയത്

സമകാലിക മലയാളം ഡെസ്ക്

ഥാർത്ഥ പാൻ ഇന്ത്യൻ താരം ആരാണ്? നിരവധി സൂപ്പർതാരങ്ങളുടെ പേരുകൾക്കൊപ്പം ഈ അലങ്കാരമുണ്ട്. എന്നാൽ തനിക്കറിയാവുന്ന ഏക പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ ആണെന്നാണ് തെലുങ്ക് സൂപ്പർതാരം നാനി പറയുന്നത്. വിവിധ ഭാഷകളിൽ നായകനായി എത്തി സിനിമകൾ സൂപ്പർഹിറ്റാക്കുന്ന കഴിവ് തന്നെയാണ് ദുൽഖറിനെ യഥാർത്ഥ പാൻ ഇന്ത്യൻ താരമാക്കുന്നത്. പുതിയ ചിത്രമായ കിം​ഗ് ഓഫ് കൊത്തയുടെ പ്രീ റിലീസ് ചടങ്ങിനിടെയായിരുന്നു നാനി ദുൽഖറിനെ വാനോളം പുകഴ്ത്തിയത്. 

എനിക്കറിയാവുന്ന നടന്മാരില്‍ പാന്‍ ഇന്ത്യന്‍ എന്ന പേരിന് ശരിക്കും അര്‍ഹന്‍ ദുല്‍ഖര്‍ മാത്രമാണ്. ഒരു ഹിന്ദി സംവിധായകന്‍ ദുല്‍ഖറിനുവേണ്ടി കഥ എഴുതുന്നുണ്ട്, അതേസമയം തമിഴ്, തെലുങ്ക്, മലയാളം സംവിധായകരും ദുല്‍ഖറിനുവേണ്ടി കഥകള്‍ തയ്യാറാക്കുന്നു. പാന്‍ ഇന്ത്യന്‍ നടന്‍ എന്നതിന്‍റെ ശരിയായ അര്‍ഥം അതാണ്.- നാനി പറഞ്ഞു. ദുൽഖർ തെലുങ്കിൽ ആദ്യമായി എത്തിയ ഓകെ ബം​ഗാരത്തിൽ താരത്തിന് ശബ്ദം നൽകിയത് താനാണെന്നും നാനി പറഞ്ഞു. റാണ ദ​ഗ്​ഗുബാട്ടിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. 

ദുൽഖറിന്റെ കരിയറിലെ ഏറ്റവും പ്രതീക്ഷയേറിയ ചിത്രമാണ് കിം​ഗ് ഓഫ് കൊത്ത. അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ഓണം റിലീസായി ഓ​ഗസ്റ്റ് 24നാണ് ചിത്രം തിയറ്ററിൽ എത്തുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT