വിദേശ വനിത കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പ്രതികരണവുമായി നടൻ ദുൽഖർ സൽമാൻ. ജാർഖണ്ഡിലെ ദുംക ജില്ലയിൽ വച്ചാണ് സ്പെയിനിൽ നിന്നുള്ള വിനോദസഞ്ചാരികളായ ദമ്പതികൾ ആക്രമണത്തിന് ഇരയായത്. ഏഴു പേർ ചേർന്ന് യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
തങ്ങൾക്ക് നേരിട്ട മോശം അനുഭവം പങ്കുവച്ചുകൊണ്ട് ദമ്പതികൾ പങ്കുവച്ച വിഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയായിരുന്നു താരത്തിന്റെ പ്രതികരണം. ‘ഈ വാര്‍ത്ത എന്നെ തകര്‍ത്തുകളഞ്ഞു. നിങ്ങളിരുവരും ഈയിടെ കോട്ടയത്ത് എത്തിയിരുന്നു. എന്‍റെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചിരുന്നു. ഇത്തരമൊരു ദുരനുഭവം ആര്‍ക്കും ഒരിടത്തുമുണ്ടാവരുത്’- എന്നാണ് ദുൽഖർ കുറിച്ചത്.
ബൈക്കിൽ ലോകസഞ്ചാരം നടത്തുന്നവരാണ് ഇവർ. നേപ്പാൾ യാത്രയ്ക്ക് മുൻപ് ഇവർ കേരളവും സന്ദർശിച്ചിരുന്നു. 'ഞങ്ങൾ ഇന്ത്യയിലാണ്. ഏഴ് പുരുഷന്മാര്‍ ചേര്‍ന്ന് എന്നെ റേപ്പ് ചെയ്തു. ഞങ്ങളെ മര്‍ദിക്കുകയും സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്തു. അധികം വസ്തുക്കള്‍ മോഷ്ടിച്ചില്ല. കാരണം അവര്‍ക്ക് എന്നെ റേപ്പ് ചെയ്യുകയാണ് വേണ്ടിയിരുന്നത്. ഞങ്ങളിപ്പോള്‍ പൊലീസിനൊപ്പം ആശുപത്രിയിലാണ്.'- എന്ന കുറിപ്പിലാണ് ദമ്പതികൾ വിഡിയോ പങ്കുവച്ചിരിക്കുന്നത്. മുറിവേറ്റ് രക്തം വരുന്ന ഇരുവരേയുമാണ് വിഡിയോയിൽ കാണുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ദുംക വഴി ഭഗൽപൂരിലേക്ക് ബൈക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവമുണ്ടായത്. അർധരാത്രിയോടെ ഹൻസ്ദിഹ മാർക്കറ്റിനു സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് ടെന്റ് കെട്ടി ഉറങ്ങുകയായിരുന്നു. ഇതിനിടെ സമീപത്തുണ്ടായിരുന്ന യുവാക്കൾ ഇവരുടെ ടെന്റിലേക്ക് ഇരച്ചുകയറി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ഏഴോ എട്ടോ തദ്ദേശീയരായ യുവാക്കൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates