Dulquer Salmaan and Amaal Sufiya 
Entertainment

'റിലീസ് തിരക്കുകളില്‍ എന്റെ ജന്മദിനം ഓര്‍ക്കുമോ ആവോ?'; അമാലിന് സംശയം; സര്‍പ്രൈസുമായി ദുല്‍ഖര്‍

കല്യാണി പ്രിയദര്‍ശനും അമാലിന് ആശംസയുമായെത്തിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

പുതിയ ചിത്രം ഐ ആം ഗെയിമിന്റെ റിലീസ് തിരക്കുകള്‍ക്കിടയിലും ഭാര്യ അമാല്‍ സൂഫിയയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ കുറിപ്പിലൂടെയാണ് ദുല്‍ഖറിന്റെ ആശംസ. അമാലിന്റെ മനോഹരമായ ചിത്രങ്ങളും ദുല്‍ഖര്‍ പങ്കുവച്ചിട്ടുണ്ട്.

പുതിയ സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളില്‍ തന്റെ ജന്മദിനം ഭര്‍ത്താവ് മറക്കുമോ എന്ന് സംശയിക്കുന്ന അമാലിനെക്കുറിച്ചാണ് ദുല്‍ഖര്‍ കുറിപ്പില്‍ പറയുന്നത്. ഇറ്റ്‌സ് മൈ ലേഡീസ് ബര്‍ത്ത് ഡേ എന്ന ഹാഷ് ടാഗോടെയാണ് ദുല്‍ഖറിന്റെ പോസ്റ്റ്. അമാലിന്റെ ജന്മദിനത്തില്‍ ദുല്‍ഖര്‍ പങ്കുവെക്കുന്ന പോസ്റ്റുകള്‍ എന്നും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്.

''ഹും..! റിലീസിന്റെയും പ്രൊമോഷന്റെയും തിരക്കുകള്‍ക്കിടയില്‍ എന്റെ ഭര്‍ത്താവ് എന്റെ ജന്മദിനം ഓര്‍ക്കുമോ ആവോ?'', ധൈര്യമുണ്ടോ, ഞാന്‍ മറക്കുമോ എന്ന് നോക്കാം. എന്റെ റാണിയ്ക്ക് ഏറ്റവും സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്‍. ഇത്രയും വര്‍ഷമായിട്ടും നിന്നെ പൊട്ടിച്ചിരിപ്പിക്കാനും, നിന്റെ ചിരി പകര്‍ത്താനും സാധിക്കുന്നുണ്ടല്ലോ'' എന്നാണ് ദുല്‍ഖറിന്റെ പോസ്റ്റ്.

പിന്നാലെ അമാലിന് ജന്മദിനാശംസകളുമായി സിനിമാ ലോകവും ആരാധകരുമൊക്കെ എത്തുകയാണ്. നടി കല്യാണി പ്രിയദര്‍ശനും അമാലിന് ആശംസയുമായെത്തിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസമാണ് ദുല്‍ഖറിന്റെ പുതിയ ചിത്രം ഐ ആം ഗെയിം തിയേറ്ററുകളിലെത്തിയത്. നഹാസ് ഹിദായത്ത് ഒരുക്കിയ സിനിമയിലെ ദുല്‍ഖറിന്റെ പ്രകടനം കയ്യടി നേടുന്നുണ്ട്. കയാദു ലോഹര്‍, ആന്റണി വര്‍ഗീസ്, കതിര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Dulquer Salmaan pens a beautiful birthday wish for wife Amaal Sufiya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചന്തേര എംഡിഎംഎ കേസ്: പ്രതികളുടെ ഫോണുകൾ ഫോറൻസിക്കിന് അയച്ചെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്; കോടതിയിൽ അപേക്ഷ പോലും നൽകാതെ പൊലീസ്

20 ലക്ഷം ചതുരശ്ര അടി, 1200 കോടി ചെലവ്; തമിഴ്‌നാട്ടില്‍ പുതിയ നിയമസഭ സമുച്ചയം നിര്‍മ്മിക്കാന്‍ വിജയ് സര്‍ക്കാര്‍

ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് യാദവിന് 2 വർഷം വിലക്ക്

'തകർന്നിരുന്ന സമയത്ത് മാനിഫെസ്റ്റേഷൻ നന്നായി സഹായിച്ചു; അവിടെ നിന്ന് എനിക്ക് പിന്നെ താഴേക്ക് പോകേണ്ടി വന്നിട്ടില്ല'

യുഇഎയില്‍ സൈബര്‍ ആക്രമണങ്ങള്‍ പെരുകി; സ്മാര്‍ട്ട്ഫോണുകള്‍,വാഹനങ്ങള്‍..,മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍