'തിരിഞ്ഞു നോക്കുമ്പോള്‍ അച്ഛന്‍ കരയുകയാണ്, അതിന് ശേഷം എന്റെ കൂടെ റെക്കോര്‍ഡിങിന് വന്നിട്ടില്ല'; വിങ്ങലോടെ കെഎസ് ചിത്ര

ഇന്ന് ഞാന്‍ എന്തെങ്കിലുമൊക്കെ നിലയിലെത്തിയിട്ടുണ്ടെങ്കില്‍ അതിന് കാരണം അച്ഛന്റെ സാക്രിഫൈസുകള്‍ ആണ്
KS Chithra with her father and sister
KS Chithra with her father and sister
Updated on
1 min read

അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് ഗായിക കെഎസ് ചിത്ര. താന്‍ ജീവിതത്തില്‍ നേടിയ നേട്ടങ്ങളുടെയെല്ലാം കാരണം അച്ഛന്റെ ത്യാഗങ്ങളാണെന്നാണ് ചിത്ര പറയുന്നത്. കാന്‍സറിന്റെ വേദനയിലും അച്ഛന്‍ തനിക്കൊപ്പം റെക്കോര്‍ഡിങിന് വന്ന ഓര്‍മയും ചിത്ര പങ്കുവെക്കുന്നുണ്ട്. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിത്ര മനസ് തുറന്നത്.

''അച്ഛന് ഓറല്‍ കാന്‍സര്‍ ആയിരുന്നു. അതിന്റെ വേദനയുള്ളപ്പോള്‍ പോലും എനിക്കൊപ്പം റെക്കോര്‍ഡിങിന് കൂടെ വരുമായിരുന്നു. ഒരാള്‍ കൂടെയില്ലാതെ ഞാന്‍ പോകില്ലായിരുന്നു. ഇപ്പോഴും ഞാന്‍ അങ്ങനെയാണ്. സ്വന്തമായി തീരുമാനമെടുക്കാന്‍ പേടിയാണ്. അഭിപ്രായം ചോദിക്കാന്‍ കൂടെ ഒരാള്‍ വേണം. സാരിയെടുക്കുമ്പോള്‍ പോലും ഞാന്‍ അങ്ങനെയാണ്.'' ചിത്ര പറയുന്നു.

''അനുരാഗി എന്ന സിനിമയിലെ പാട്ടിന്റെ റെക്കോര്‍ഡിങിനും അച്ഛന്‍ കൂടെ വന്നിരുന്നു. പെയിന്‍ കില്ലര്‍ കഴിച്ചിട്ടാണ് അച്ഛന്‍ വന്നത്. ഞാന്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്ക് ഇടയ്ക്ക് തിരിഞ്ഞു നോക്കും. അച്ഛന്‍ എന്റെ കൂടെ വോയ്‌സ് റൂമില്‍ തന്നെയുണ്ടാകും. അച്ഛന്റെ എന്തെങ്കിലുമൊരു ആക്ഷനില്‍ നിന്നും എനിക്ക് മനസിലാകും ഞാന്‍ പാടുന്നത് അച്ഛന് ഇഷ്ടമാകുന്നുണ്ടോ ഇല്ലയോ എന്നത്.''

''ഇടയ്ക്ക് ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്നത് അച്ഛന്റെ കണ്ണില്‍ നിന്നും കണ്ണീര് വരുന്നതാണ്. അപ്പോഴേക്കും മരുന്നിന്റെ ഇഫക്ട് കഴിഞ്ഞിരുന്നു. വേദന കൊണ്ടാണ്. അത് എന്റെ മനസില്‍ കൊണ്ടു. എനിക്ക് വേണ്ടിയല്ലേ ഇത്രയും വേദന സഹിച്ച് ഇവിടെ ഇരിക്കുന്നത്? അന്ന് ഞാന്‍ പറഞ്ഞു, അച്ഛന്റെ വിഷമം കണ്ടുകൊണ്ട് എനിക്ക് പാടാന്‍ പറ്റില്ല, ഇത് വേണ്ട, വിധിച്ചിട്ടുള്ളത് മതി. ഇത്രയൊക്കെ പാടിയല്ലോ അത് മതി. നമുക്ക് പോകാം തിരിച്ച് നാട്ടിലേക്ക് എന്ന് പറഞ്ഞു'' എന്നാണ് ചിത്ര പറയുന്നത്.

''അതിന് ശേഷം അച്ഛന്‍ എന്റെ കൂടെ വന്നിട്ടില്ല. അത് എന്നെ അത്രത്തോളം വിഷമിപ്പിച്ചുവെന്ന് മനസിലാക്കിയിട്ടാണ്. പിന്നെ എന്റെ അമ്മയോ കസിന്‍ ബ്രദറോ ആണ് കൂടെ വന്നിരുന്നത്. ഇന്ന് ഞാന്‍ എന്തെങ്കിലുമൊക്കെ നിലയിലെത്തിയിട്ടുണ്ടെങ്കില്‍ അതിന് കാരണം അച്ഛന്റെ സാക്രിഫൈസുകള്‍ ആണ്'' എന്നും കെഎസ് ചിത്ര പറയുന്നു.

KS Chithra with her father and sister
'ഒരച്ഛന് ഇതില്‍ കൂടുതലൊന്നും ചോദിക്കാനില്ല'; കയ്യടി നേടി വിസ്മയ; മലയാളികളുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍
KS Chithra with her father and sister
'ഞാന്‍ ഗര്‍ഭിണി ആണെങ്കില്‍ എന്താണ് പ്രശ്‌നം?'; കമന്റുകള്‍ക്ക് മറുപടിയുമായി അനുമോള്‍
KS Chithra with her father and sister
'ബെസ്റ്റ് ഫ്രണ്ട് പ്രൊപ്പോസ് ചെയ്തപ്പോള്‍ പതറിപ്പോയി, രസമാകുമെന്നാണ് കരുതിയത്, പക്ഷെ...'; പ്രണയകഥ പറഞ്ഞ് മമിത ബെെജു
Summary

KS Chithra shares heartbreaking memories with her father.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com