Dulquer Salmaan 
Entertainment

'പടം ഗുണ്ട് ആകുമെന്ന് പേടിച്ചിട്ടാണോ?'; ദുല്‍ഖര്‍ ഓണത്തിന് വരില്ല; 'ഐ ഐം ഗെയിം' റിലീസ് മാറ്റിവച്ചു; നിരാശയോടെ ആരാധകര്‍

ക്ലാഷ് ഭയന്നിട്ടാണ് റിലീസ് മാറ്റിവച്ചതെന്നാണ് ചിലര്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് ഐ ആം ഗെയിം. ഈ ഓണത്തിന് ബോക്‌സ് ഓഫീസിന് തീയിടാന്‍ ഖലീഫയ്ക്കും ബത്‌ലഹേം കുടുംബ യൂണിറ്റിനുമൊപ്പം ഐ ആം ഗെയിമുമെത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇപ്പോഴിതാ ഐ ആം ഗെയിമിന്റെ റിലീസ് തിയ്യതി മാറ്റിവച്ചതായി അറിയിച്ചിരിക്കുകയാണ്. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

ഇന്നലെ മുതല്‍ തന്നെ ഐ ആം ഗെയിം ഓണം ക്ലാഷില്‍ നിന്നും പിന്മാറുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് ഇപ്പോള്‍ ദുല്‍ഖര്‍ തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ പുതുക്കിയ റിലീസ് തിയ്യതി സെപ്റ്റംബര്‍ 3 ആണ്. സിനിമയുടെ റിലീസ് വലുതാക്കാനാണ് ഇങ്ങനൊരു നീക്കമെന്നാണ് ദുല്‍ഖര്‍ പറയുന്നത്. മലയാളത്തിനൊപ്പം തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിലും സെപ്റ്റംബര്‍ മൂന്നിന് ചിത്രമെത്തും.

അതേസമയം റിലീസ് തിയ്യതി മാറ്റിയ തീരുമാനത്തില്‍ ആരാധകര്‍ നിരാശരാണ്. തങ്ങളുടെ നിരാശ അവര്‍ കമന്റുകളിലൂടെ പങ്കുവെക്കുന്നുണ്ട്. അതേസമയം ക്ലാഷ് ഭയന്നിട്ടാണ് റിലീസ് മാറ്റിവച്ചതെന്നാണ് ചിലര്‍ പറയുന്നത്. ''ഇങ്ങനെ ഇട്ട് തട്ടി കളിക്കുന്നുണ്ടേല്‍ ഒരു കാര്യം ഉറപ്പിക്കാം, പടം ഗുണ്ട് ആണ്, എന്തൊരു പേടി ആണ് കുഞ്ഞിക്ക ഇത്, പ്രൊജക്റ്റില്‍ പ്രതീക്ഷയില്ല അതാണിങനെ ഉരുട്ടുന്നത്, സോളോ റിലീസ് കിട്ടിയാല്‍ പടം നിര്‍ത്തി പൊട്ടിക്കുന്നവന്റെ ഫാന്‍സ് പേടിച്ചു റിലീസ് മാറ്റിയെന്ന് അടിച്ചു ഇറക്കുന്നുണ്ട്' എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍.

ഖലീഫയേയും ബത്‌ലഹേം കുടുംബ യൂണിറ്റിനേയും പേടിച്ചിട്ടാണ് റിലീസ് മാറ്റിയതെന്നാണ് ചിലര്‍ ആരോപിക്കുന്നത്. അതേസമയം മാറ്റി വച്ചത് നന്നായെന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നു. 'അത് നന്നായി. ഇത്ര വലിയ പടം ക്ലാഷ് ഇറക്കാതെ റിലീസ് ചെയ്താലേ നല്ല രീതിക്ക് കളക്ഷന്‍ തൂക്കാന്‍ പറ്റുള്ളൂ. സിനിമ എപ്പോള്‍ ഇറങ്ങുന്നു എന്നത് വിഷയമല്ല സിനിമ നന്നായാല്‍ ഏതു സമയമായാലും ഓടും എല്ലാ തടസങ്ങളും ക്ലിയര്‍ ചെയ്തു അഞ്ചു ഭാഷകളിലായി വലിയ റിലീസ് തന്നെ നടക്കട്ടെ ഗുഡ് ലക്ക്' എന്നാണ് തീരുമാനത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

ആര്‍ഡിഎക്‌സിന് ശേഷം നഹാസ് ഹിദായത്ത് ഒരുക്കുന്ന ചിത്രമാണ് ഐ ആം ഗെയിം. കയാദു ലോഹര്‍ ആണ് നായിക. വിനയ് ഫോര്‍ട്ട്, മിഷ്‌കിന്‍, ആന്റണി വര്‍ഗീസ്, കതിര്‍. സംയുക്ത വിശ്വനാഥന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കിങ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖറിന്റേതായി പുറത്തിറങ്ങുന്ന മലയാളം ചിത്രമാണ് ഐ ആം ഗെയിം. ദുല്‍ഖറിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കാത്തിരിക്കുകയാണ് ആരാധകര്‍.

Dulquer Salmaan starrer I'm Game postponed to September 3. Fans asks are you scared of clash?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദലിതര്‍ക്ക് ഈ രാജ്യത്ത് സ്ഥാനമില്ല'; രാംലീല മൈതാനിയിലെ ശുദ്ധികലശത്തില്‍ രോഷാകുലനായി ഖാര്‍ഗെ

'ലുങ്കിവാലയെന്ന് വിളിച്ചയാള്‍ വിഡ്ഢി, മുന്‍പ് എന്നെയും വിളിച്ചിട്ടുണ്ട്; വന്ദേമാതരം പാടാന്‍ എന്താണ് ലീഗിന് വിഷമം'

'നടേശാ കൊല്ലണ്ട, ജസ്റ്റ്‌ ഒന്ന് പേടിപ്പിച്ചാ മതി'; ആശിഷിനൊപ്പമുള്ള ഫോട്ടോയുമായി ജൂഡ്

അമിത് ഷാ സഭയിലെത്തി, സംസാരിച്ചില്ല; പാർലമെന്റ് വർഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

ഔഷധി ഫാക്ടറിയിൽ ബോയിലർ ഓപ്പറേറ്റർ ഒഴിവുകൾ; അവസാന തീയതി ഓഗസ്റ്റ് 19