

റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിട്ടിട്ടും മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 'തുടക്കം'. വിസ്മയ മോഹൻലാലും ആശിഷ് ജോ ആന്റണിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തിയിരിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ വിസ്മയ മികച്ച പെർഫോമൻസാണ് കാഴ്ച വച്ചിരിക്കുന്നതെന്നാണ് അഭിപ്രായം.
വിസ്മയയേക്കാൾ ചിത്രത്തിൽ ഞെട്ടിച്ചത് ആശിഷ് ആയിരുന്നു. ജിത്തു എന്ന വില്ലനായാണ് ആശിഷ് ചിത്രത്തിലെത്തിയത്. ഇപ്പോഴിതാ ആശിഷിനൊപ്പം ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ജൂഡ്. രസകരമായ ക്യാപ്ഷനാണ് ജൂഡ് ഫോട്ടോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. 'നടേശാ കൊല്ലണ്ട, ജസ്റ്റ് ഒന്ന് പേടിപ്പിച്ചാ മതി'- എന്നാണ് ജൂഡ് ക്യാപ്ഷനായി കുറിച്ചത്. ആശിഷിന്റെ അച്ഛൻ ആന്റണി പെരുമ്പാവൂരിനെയും ഫോട്ടോയിൽ കാണാം.
'പുള്ളി വന്ന് നിന്നാൽ തന്നെ പേടിയാകും', 'ഇതിലും കൂടുതൽ ഇനി പേടിക്കാൻ വയ്യ', 'ആ അച്ഛന്റെ മുഖത്തെ ഭീതി ഞാനെ കണ്ടുള്ളു..., നടേശൻ കൊന്നില്ലേ'- എന്നൊക്കെയാണ് പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ. ഡയലോഗുകൾ പോലുമില്ലാതെയാണ് ആശിഷ് തുടക്കത്തിൽ പ്രേക്ഷകരെ അമ്പരിപ്പിച്ചത്.
'എംപുരാൻ' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് ആശിഷ് തുടക്കത്തിൽ അക്ഷരാർഥത്തിൽ ഞെട്ടിച്ചു എന്ന് തന്നെയാണ് സിനിമാ പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ബോബി കുര്യൻ, സായ് കുമാർ, ചിപ്പി, മനോജ് കെ ജയൻ, ഗണേഷ് കുമാർ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരന്നു. 31 കോടിയിലധികം ചിത്രം ഇതിനോടകം ആഗോളതലത്തിൽ കളക്ഷൻ നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates