'മാവേലിയെ എന്തിനാ ചവിട്ടിത്താഴ്ത്തിയത്?'; ഫീഡ് കത്തിച്ച് ഷൈന്‍ ടോം ചാക്കോ; ഇങ്ങേര് തുമ്മിയാലും പോയ്ന്റാണെന്ന് ആരാധകര്‍

വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്
Shine Tom Chacko
Shine Tom Chacko
Updated on
1 min read

ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ കൊണ്ട് മാത്രമല്ല, ഓഫ് സ്‌ക്രീനിലെ മാസ് ഡയലോഗുകളിലൂടേയും ഷൈന്‍ ടോം ചാക്കോ വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ ഓണത്തെക്കുറിച്ചുള്ള ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍ വൈറലായി മാറിയിരിക്കുകയാണ്. ഈ ഓണം കത്തിക്കാന്‍ ഷൈന്‍ ടോം ചാക്കോയുടെ ഈയൊറ്റ ഡയലോഗ് മതിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഓണ്‍ലൈന്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു ഷൈന്‍ ടോം ചാക്കോ. താരത്തോടായി ഓണത്തെക്കുറിച്ച് എന്തെങ്കിലും പറയാന്‍ ആവശ്യപ്പെടുകയായിരുന്നു. 'ഓണത്തെക്കുറിച്ച് രണ്ട് വാക്ക് പറയണം. ഷൈന്‍ ചേട്ടന്റെ എല്ലാ ആരാധകര്‍ക്കും വേണ്ടി' എന്നാണ് യൂട്യൂബേഴ്‌സ് ആവശ്യപ്പെട്ടത്.

ഓണം എങ്ങനെയാണ് സംഭവിച്ചതെന്ന് അറിയില്ലേ? എന്ന് ഷൈന്‍ ടോം ചാക്കോ ചോദിച്ചു. മാവേലിന്റെ പ്രശ്‌നമല്ലേ? എന്നായിരുന്നു യൂട്യൂബേഴ്‌സിന്റെ മറുപടി. എന്താണ് പ്രശ്‌നം? എന്ന് ഷൈന്‍ ചോദിച്ചപ്പോള്‍ പുള്ളിയെ ചവിട്ടി താഴ്ത്തിയെന്നും അവര്‍ മറുപടി നല്‍കി. എന്തിനാ മാവേലിയെ ചവിട്ടി താഴ്ത്തിയത്? എന്നായി ഷൈന്‍. നല്ലത് ചെയ്തിട്ട് എന്ന് യൂട്യൂബേഴ്‌സ് പറഞ്ഞതും അപ്പോള്‍ നല്ലത് ചെയ്താല്‍... എന്ന് ഷൈന്‍ ആവര്‍ത്തിക്കുകയായിരുന്നു. ചവിട്ടി താഴ്ത്തും എന്നായിരുന്നു യൂട്യൂബേഴ്‌സിന്റെ മറുപടി. പക്ഷെ അപ്പോഴേക്കും ഷൈന്‍ മാസായി തിരിച്ചു നടന്നു കഴിഞ്ഞിരുന്നു.

ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. 'ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ്, ഷൈന്‍ വന്ന് ഷൈന്‍ ചെയ്തു, ഓണം ആയി അണ്ണന്‍ വന്ന് കത്തിച്ചു പോയി, വന്താ സുട്ടാ സത്താ റിപീറ്റ് വന്താ സുട്ടാ സത്താ റിപീറ്റ് വന്താ സുട്ടാ സത്താ റിപീറ്റ് വന്താ സുട്ടാ സത്താ റിപീറ്റ്, ഇയാള്‍ക്ക് ഇത് ഒക്കെ എങ്ങനെ സാധിക്കുന്നു, ഇങ്ങേര് വെറുതെ തുമ്മിയാല്‍ പോയിന്റ് ആണല്ലോ, അത് അത്രയേ ഉള്ളൂ നല്ലത് ചെയ്താല്‍ ആര്‍ക്ക് അത്ര ദഹിക്കില്ല, അറിയാലോ പോക്കറ്റില്‍ ഓറ ഇട്ടോണ്ട് നടക്കുന്ന മനുഷ്യന്‍ ആണ്' എന്നിങ്ങനെയാണ് കമന്റുകള്‍.

Shine Tom Chacko
സെറ്റിലെ പലക പാളി തകർന്നുവീണു; സംവിധായകൻ എം എ നിഷാദിന് പരിക്ക്
Shine Tom Chacko
'ഇന്ന് റെമോ, നാളെ അന്യന്‍, അടുത്ത ദിവസം അമ്പി'; മൂന്ന് മാസത്തില്‍ വിവാഹത്തില്‍ വിവാഹ നിശ്ചയം വരെ എത്തി: അനുപമ
Shine Tom Chacko
'കോടികൾ, 550 വണ്ടി.. എന്നൊക്കെ പറയും, ദുൽഖറിന് അദ്ദേഹത്തിന്റേതായ സ്ട്ര​ഗിൾ ഉണ്ട്; നമ്മളെപ്പോലെ ചിന്തിക്കുന്ന ഒരാളാണ് അദ്ദേഹം'
Summary

Shine Tom Chacko sets social media on fire with his statement on Onam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com