'കോടികൾ, 550 വണ്ടി.. എന്നൊക്കെ പറയും, ദുൽഖറിന് അദ്ദേഹത്തിന്റേതായ സ്ട്ര​ഗിൾ ഉണ്ട്; നമ്മളെപ്പോലെ ചിന്തിക്കുന്ന ഒരാളാണ് അദ്ദേഹം'

അതുകൊണ്ട് ഒരുപാട് നഷ്ടങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.
Dulquer, Vinay Forrt
Dulquer, Vinay Forrtഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

സാധാരണക്കാരനെപ്പോലെ ചിന്തിക്കുകയും അതുപോലെ ആളുകളെ ഉൾക്കൊള്ളുകയുമൊക്കെ ചെയ്യുന്ന ഒരാളാണ് നടൻ ദുൽഖർ സൽമാനെന്ന് നടൻ വിനയ് ഫോർട്ട്. ദുൽഖറിനൊപ്പം 'ഐ ആം ​ഗെയിം' എന്ന ചിത്രത്തിൽ അഭിനയിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുകയായിരുന്നു വിനയ്. ദുൽഖറിന് അദ്ദേഹത്തിന്റേതായ സ്ട്ര​ഗിളുണ്ട്.

അഭിനേതാക്കളുടെ സ്ട്ര​ഗിൾ ഒരിക്കലും അവസാനിക്കുന്നില്ലെന്നും വിനയ് കൂട്ടിച്ചേർത്തു. റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ദുൽഖറുമായി ഞാൻ വർക്ക് ചെയ്തു. നമ്മൾ വിചാരിക്കും, ഇന്ത്യ കണ്ട ഏറ്റവും മഹാനായ ഒരു നടന്റെ മകൻ, പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ, കോടികൾ, 550 വണ്ടി.. എന്നൊക്കെ പറഞ്ഞ് നമ്മൾ വിചാരിക്കുന്നത് എന്താ.

പലപ്പോഴും ആളുകൾ എന്നോട്, കൺട്രോളർമാരൊക്കെ ഇങ്ങനെ അൺഫെയറായിട്ട് സംസാരിക്കുമ്പോൾ സാമ്പത്തികവും അതുമിതുമൊക്കെ പറയുമ്പോൾ ഞാൻ അവരോട് ചോദിക്കും. ഞാൻ കുറച്ച് സ്ട്രെയ്റ്റ് ആയിട്ടുള്ള ആളാണ്. ഞാൻ ഡബിൾ ​ഗെയിം കളിക്കാറില്ല. അതുകൊണ്ട് ഒരുപാട് നഷ്ടങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അപ്പോൾ ഞാൻ പറയും, ചേട്ടാ നിങ്ങളെന്നോട് സംസാരിച്ചു.

നിങ്ങൾ ദുൽഖർ സൽമാനോട് സംസാരിക്കുമോ എന്ന് ചോദിച്ചു. ദുൽഖറുമായി അഭിനയിച്ച് കുറച്ചു ദിവസങ്ങൾക്ക് ശേഷം ഞാൻ ദുൽഖറിനോട് പറഞ്ഞു, അളിയാ ഈ ഒരു പരിപാടി ഉണ്ടല്ലോ, ഞാൻ ഈ പറയുന്ന പരിപാടി മാറ്റിയെന്ന്. ദുൽഖറിന് ദുൽഖറിന്റേതായ സ്ട്ര​ഗിൾ ഉണ്ട്. ദുൽഖർ നമ്മളെപ്പോലെ ചിന്തിക്കുന്ന ഒരാളാണ്.

ഭയങ്കര ഐക്കണിക് ആയിട്ടുള്ള ഒരു സ്റ്റാറായിട്ട് ഇരിക്കുമ്പോൾ അല്ലെങ്കിൽ ഇത്രയധികം ആളുകളുടെ സ്നേഹമൊക്കെ കിട്ടുമ്പോൾ നമ്മൾ വിചാരിക്കും ഇയാൾ വേറൊരു തരത്തിൽ ചിന്തിക്കുന്നതല്ലേ. ഈ പറയുന്നത് വച്ച് ഏറ്റവും സാധാരണക്കാരനെപ്പോലെ, നമ്മളെപ്പോലെ ചിന്തിക്കുകയും അതുപോലെ ആളുകളെ ഉൾക്കൊള്ളുകയുമൊക്കെ ചെയ്യുന്ന പരിപാടി.

ഞാൻ ഇത്രയും ദിവസം വർക്ക് ചെയ്തിട്ട്, ദുൽഖർ ഒരാളോട് എന്താടോ ഈ കാണിക്കുന്നേ ? എന്ന് ചോദിച്ചിട്ടില്ല. സെറ്റിൽ നമ്മളെങ്ങനെയാണോ സംസാരിക്കുന്നത്, അതുപോലെയാണ് സംസാരിക്കുന്നത്. അത്രയും ജനുവിൻ ആണ്. ഇന്ത്യയിലെ തന്നെ വലിയൊരു സ്റ്റാറാണ് അദ്ദേഹം. ദുൽഖറിന് ദുൽഖറിന്റേതായ സ്ട്ര​ഗിളുണ്ട്. അഭിനേതാക്കളുടെ സ്ട്ര​ഗിൾ ഒരിക്കലും അവസാനിക്കുന്നില്ല". - വിനയ് ഫോർട്ട് പറഞ്ഞു.

Dulquer, Vinay Forrt
രണ്ട് വര്‍ഷം നാര്‍സിസിസ്റ്റിക് അബ്യൂസ് നേരിട്ടു; ആത്മഹത്യ ചെയ്തുവെന്നായിരുന്നുവെങ്കില്‍ ഒരുപാട് സ്‌നേഹം കിട്ടിയേനെ; വെളിപ്പെടുത്തി അനുപമ
Dulquer, Vinay Forrt
'ഇരിക്ക് മോനേ, ഞാൻ മേക്കപ്പ് ചെയ്തു തരാം'; ഷാജോണിന് മേക്കപ്പ് ചെയ്ത് മോഹൻലാൽ, വൈകാരിക കുറിപ്പുമായി നടൻ
Dulquer, Vinay Forrt
വിവാഹ നിശ്ചയത്തില്‍ നിന്നും പിന്മാറിയത് ഞാന്‍; അത് പ്രണയമായിരുന്നില്ല, അഭിനയം നിര്‍ത്തിക്കാനുള്ള നീക്കമായിരുന്നു: അനുപമ
Summary

Vinay Forrt opens up about friendship with Dulquer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com