'ഇരിക്ക് മോനേ, ഞാൻ മേക്കപ്പ് ചെയ്തു തരാം'; ഷാജോണിന് മേക്കപ്പ് ചെയ്ത് മോഹൻലാൽ, വൈകാരിക കുറിപ്പുമായി നടൻ

ലാലേട്ടൻ അറിയരുതേ എന്നും ഞാൻ പറഞ്ഞു..
Kalabhavan Shajohn, Mohanlal
Kalabhavan Shajohn, Mohanlalഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

മോഹൻലാൽ തനിക്ക് മേക്കപ്പിട്ട് തന്ന അനുഭവം പങ്കുവച്ച് നടൻ കലാഭവൻ ഷാജോൺ. മോഹൻലാലിനൊപ്പം വിദേശത്ത് സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു സംഭവം. ഷോയ്ക്ക് പോയപ്പോൾ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നു പോയ ഷാജോണിന് മോഹൻലാൽ തന്നെ നേരിട്ട് മേക്കപ്പ് ചെയ്തു കൊടുക്കുകയായിരുന്നു. ചിത്രങ്ങൾക്കൊപ്പമാണ് കലാഭവൻ ഷാജോൺ തന്റെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളിലൊന്ന് പങ്കുവച്ചത്.

"ചില മറവികൾ ചിലപ്പോൾ...ലാലേട്ടന്റെ ഒപ്പം ഷോയ്ക്ക് പോയപ്പോൾ ഞാൻ എന്റെ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നു.. എന്ത് ചെയ്യും എന്നോർത്ത് സ്റ്റേജിന്റെ ബാക്കിൽ നിൽക്കുമ്പോഴാണ് വിജീഷിനെ (ലാലേട്ടെന്റെ പേർസണൽ അസിസ്റ്റന്റ്) കാണുന്നത്.. കാര്യം പറഞ്ഞു.. എനിക്ക് മേക്കപ്പ് ചെയ്യാനുള്ള ഐറ്റംസ് തന്നു ഒന്ന് ഹെല്പ് ചെയ്യാമോന്ന് ചോദിച്ചു.. ലാലേട്ടൻ അറിയരുതേ എന്നും ഞാൻ പറഞ്ഞു..

കുറച്ചു കഴിഞ്ഞു വിജീഷ് വന്നു വിളിച്ചു.. ഞാൻ ചെല്ലുമ്പോൾ ലാലേട്ടൻ മേക്കപ്പ് ചെയ്തു കൊണ്ടിരിക്കുന്നു.. ഇരിക്ക് മോനേ.. നിനക്കു ഞാൻ മേക്കപ്പ് ചെയ്തു തരാം എന്ന് പറഞ്ഞു... ഒന്ന് ഞെട്ടി.. ആ ഞെട്ടലിൽ.. വലിയ ഭാഗ്യമാണ് എന്ന് അറിഞ്ഞിട്ടും ഞാൻ വേണ്ട എന്ന് പറഞ്ഞു.. പക്ഷേ ലാലേട്ടൻ നിർബന്ധിച്ചു പിടിച്ചിരുത്തി എനിക്ക് മേക്കപ്പ് ചെയ്തു തന്നു... ഒരുപാട് നന്ദി ലാലേട്ടാ. ഈ സ്നേഹത്തിന് ചേർത്ത് നിർത്തലിന്.

ദൈവത്തിന് ഒരുപാട് നന്ദി. സ്വപ്നം പോലും കാണാത്ത കാര്യങ്ങൾ ജീവിതത്തിൽ നടത്തി തരുന്നതിന്. ചില മറവികൾ ചിലപ്പോൾ... നമുക്ക് ഒരിക്കലും മറക്കാത്ത ഓർമകൾ തരും".- ഷാജോൺ കുറിച്ചു. 'ദൃശ്യം 3' ആണ് മോഹൻലാലിനൊപ്പം ഷാജോൺ അഭിനയിച്ച് ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

Kalabhavan Shajohn, Mohanlal
വിവാഹ നിശ്ചയത്തില്‍ നിന്നും പിന്മാറിയത് ഞാന്‍; അത് പ്രണയമായിരുന്നില്ല, അഭിനയം നിര്‍ത്തിക്കാനുള്ള നീക്കമായിരുന്നു: അനുപമ
Kalabhavan Shajohn, Mohanlal
അങ്ങനെ ചെയ്യരുതെന്ന് ടൊവിനോ പറഞ്ഞതാണ്; ധ്രുവന്റെ കരിയര്‍ നശിപ്പിച്ചത് 'മാമാങ്കം'; പൃഥ്വിരാജ് മെസേജ് അയച്ച് പറഞ്ഞത്!
Kalabhavan Shajohn, Mohanlal
രണ്ട് വര്‍ഷം നാര്‍സിസിസ്റ്റിക് അബ്യൂസ് നേരിട്ടു; ആത്മഹത്യ ചെയ്തുവെന്നായിരുന്നുവെങ്കില്‍ ഒരുപാട് സ്‌നേഹം കിട്ടിയേനെ; വെളിപ്പെടുത്തി അനുപമ
Summary

Kalabhavan Shajohn share a cute moment with Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas and Rahna Navas
Mohanlal, Anushka Shetty
Narendra Modi, Sudesh Berry
Mohanlal, K S Chithra
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com