Kaantha ഇൻസ്റ്റ​ഗ്രാം
Entertainment

തിയറ്ററിലെ ക്ഷീണം ഒടിടിയിൽ മറി കടക്കുമോ? ദുൽഖറിന്റെ 'കാന്ത' സ്ട്രീമിങ് തീയതി പുറത്ത്

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും.

Author : സമകാലിക മലയാളം ഡെസ്ക്

ദുൽഖർ സൽമാൻ നായകനായെത്തിയ തമിഴ് ചിത്രമാണ് കാന്ത. വൻ ഹൈപ്പിലാണ് ചിത്രമെത്തിയതെങ്കിലും പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിനായില്ല. സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത ചിത്രത്തിന് ദൈർഘ്യം കൂടുതലാണെന്നായിരുന്നു പ്രധാന വിമർ‌ശനം. ഭാ​ഗ്യശ്രീ ബോർസെയാണ് ചിത്രത്തിൽ നായികയായെത്തിയത്. സമുദ്രക്കനിയും റാണ ദ​ഗുബാട്ടിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.

നവംബർ 14 ന് തിയറ്ററുകളിലെത്തിയ കാന്തയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട അപ്‍‍ഡേറ്റാണിപ്പോൾ പുറത്തുവരുന്നത്. ഡിസംബർ 12 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിനെത്തുക എന്നാണ് പുറത്തുവരുന്ന വിവരം. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും. 1950-കളുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന 'കാന്ത' ഒരു പീരിഡ് ഡ്രാമയായാണ് പ്രേക്ഷകരിലേക്കെത്തിയത്.

ടി കെ മഹാദേവൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ദുൽഖറെത്തിയത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദ​ഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. അതേസമയം ചിത്രത്തിന്റെ പ്രൊഡക്ഷൻ ക്വാളിറ്റിക്ക് വൻ അഭിപ്രായമാണ് ലഭിച്ചത്.

ചിത്രത്തിന്റെ ഛായാ​ഗ്രഹണം, പശ്ചാത്തല സം​ഗീതം തുടങ്ങി എല്ലാം മികച്ച കയ്യടി നേടി. ഡാനി ലോപ്പസ് ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണമൊരുക്കിയിരിക്കുന്നത്. ദുൽഖറിന്റെ തന്നെ മുൻ ചിത്രമായ മഹാനടിക്കും ഛായാ​ഗ്രഹണമൊരുക്കിയത് ഡാനി ലോപ്പസ് ആണ്.

ദുൽഖർ അവതരിപ്പിക്കുന്ന ടി കെ മഹാദേവൻ എന്ന കഥാപാത്രവും സമുദ്രക്കനി അവതരിപ്പിക്കുന്ന അയ്യ എന്ന കഥാപാത്രവും തമ്മിലുള്ള ഈ​ഗോ ക്ലാഷിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. കുമാരി എന്ന നടിയായി ഭാ​ഗ്യശ്രീയും അമ്പരപ്പിച്ചു. 37 കോടിയാണ് ചിത്രം ആ​ഗോളതലത്തിൽ ചിത്രം നേടിയതെന്നാണ് വിവരം.

Cinema News: Dulquer Salmaan starrer Kaantha movie OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഷമം ഉള്ളിലൊതുക്കി പുരുഷാരം; പൂരങ്ങളുടെ പൂരവിസ്മയം തുടങ്ങി

അത്താഴവിരുന്നിനിടെ വെടിയൊച്ച; ട്രംപിനെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു-ദൃശ്യങ്ങള്‍

തൃശൂര്‍ പൂരം: ചെമ്പുകാവ് ഭഗവതി എപ്പോള്‍ വരും? അറിയാം ഘടക പൂരങ്ങളുടെ സമയക്രമം

കനത്ത ചൂട് ഇന്നും തുടരും; ആശ്വാസമായി നാളെ മുതല്‍ മഴ

കാണാനില്ലെന്ന് പരാതി, തിരച്ചിലിനിടെ യുവാവിനെയും യുവതിയെയും ഒരേ കയറില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

SCROLL FOR NEXT