വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ദുൽഖറിന്റെ നീക്കം അറിയാൻ പിന്നാലെ പൊലീസ്, നി​ഗൂഢത നിറച്ച് സല്യൂട്ട് ട്രെയിലർ

ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി - സഞ്ജയ് കൂട്ടുകെട്ടാണ്

Author : സമകാലിക മലയാളം ഡെസ്ക്

ദുൽഖർ സൽമാൻ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം സല്യൂട്ടിന്റെ ട്രെയിലർ പുറത്ത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന  ചിത്രം ഇൻവസ്റ്റി​ഗേറ്റീവ് ത്രില്ലറാണ്. നി​ഗൂഡത നിറച്ചുകൊണ്ടുള്ള ട്രെയിലർ പ്രേക്ഷകരുടെ മനം കവരുകയാണ്. അരവിന്ദ് കരുണാകരൻ എന്ന പൊലീസുകാരനായാണ് ദുൽഖർ എത്തുന്നത്. രണ്ട് ഗെറ്റപ്പുകളിൽ താരം എത്തുന്നുണ്ട്. 

കൊലപാതക കേസുമായി ബന്ധപ്പെട്ട് നടക്കുന്ന കേസന്വേഷണമാണ് ചിത്രം പറയുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി - സഞ്ജയ് കൂട്ടുകെട്ടാണ്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ജനുവരി 14നാണ് ചിത്രം തിയറ്ററിൽ എത്തുക.

ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റിങ്. ഛായാഗ്രഹണം അസ്‍ലം പുരയിൽ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT