Dulquer Salmaan ഇൻസ്റ്റ​ഗ്രാം
Entertainment

'ലോക എങ്ങനെയാണോ അതുപോലെ ഈ സിനിമയും ശ്രദ്ധിക്കപ്പെടും, ഷൂട്ട് ചെയ്ത രീതി പോലും വ്യത്യസ്തമാണ്'; കാന്തയെക്കുറിച്ച് ദുൽഖർ

ഞങ്ങൾക്ക് ഒരു സാധാരണ സിനിമയായി ഇത് ഒരിക്കലും തോന്നിയിരുന്നില്ല.

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന് പുറമേ അന്യഭാഷകളിലും പോയി ഹിറ്റ് അടിക്കുന്ന നടനാണ് ദുൽഖർ സൽമാൻ. കാന്തയാണ് ദുൽഖറിന്റേതായി റിലീസിനൊരുങ്ങുന്ന അന്യഭാഷാ ചിത്രം. സെപ്റ്റംബറിൽ റിലീസ് ചെയ്യാനിരുന്ന കാന്ത, ലോകയുടെ വിജയക്കുതിപ്പിനെ തുടർന്ന് മാറ്റുകയാണ് ദുൽഖർ തന്നെ അറിയിച്ചിരുന്നു. ഇപ്പോഴിതാ കാന്ത ഒരു ക്ലട്ടർ ബ്രേക്കായിരിക്കുമെന്ന് പറയുകയാണ് ദുൽഖർ.

കാന്ത ഒരു സാധാരണ സിനിമ ആയിരുന്നില്ലെന്നും അത് ഷൂട്ട് ചെയ്ത രീതി പോലും വ്യത്യസ്തമായിരുന്നുവെന്നും ദുൽഖർ പറഞ്ഞു. ലോക'യുടെ ടീമിനൊപ്പം ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഞങ്ങൾ ആദ്യം വിചാരിച്ചിരുന്നത് സെപ്റ്റംബർ പകുതിയോടെ 'കാന്ത'യുടെ റിലീസ് നടത്താനാണ്.

പക്ഷേ 'ലോക' ഇത്ര വലിയ വിജയം നേടുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ല. അതുകൊണ്ട് തന്നെ, ഈ സിനിമയ്ക്ക് ബ്രീത്തിങ്ങ് സ്പെയ്സ് നൽകണം, പുതിയ സിനിമകൾ അതിന്റെ വഴിയിൽ വരാൻ പാടില്ല എന്ന് ഞങ്ങൾ തീരുമാനിച്ചു." -ദുല്‍ഖര്‍ പറഞ്ഞു.

കാന്തയുടെ ആശയം ആറ് വർഷങ്ങൾക്ക് മുൻപ്, 2019 ൽ താൻ ആദ്യമായി കേട്ടതാണെന്നും, അന്നു മുതൽ താൻ ഈ പ്രൊജക്ടിനൊപ്പമുണ്ടെന്നും ദുൽഖർ വെളിപ്പെടുത്തി. "ഞങ്ങൾ ഒരു ടീം എന്ന നിലയിൽ ഇത്രയും കാലം ഇതിനെക്കുറിച്ച് ആലോചിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു. കാരണം ഇത് വളരെ ആകാംക്ഷയുള്ള ഒരു വിഷയമായിരുന്നു.

ഞങ്ങൾക്ക് ഒരു സാധാരണ സിനിമയായി ഇത് ഒരിക്കലും തോന്നിയിരുന്നില്ല. ഷൂട്ട് ചെയ്ത രീതി പോലും സാധാരണ സിനിമകളിൽ നിന്ന് വ്യത്യസ്തമായിരുന്നു. സിനിമയുടെ എഡിറ്റിങ് സമയത്ത് പോലും ഓരോ ദിവസവും പുതിയ കാര്യങ്ങൾ ഞങ്ങൾ കണ്ടെത്തുന്നുണ്ട്. രണ്ട് ദിവസം കൂടി അധികം കിട്ടിയാൽ പോലും പുതിയ എന്തെങ്കിലും കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കും.

ഈ സിനിമയിൽ ഇത്രയധികം കാര്യങ്ങൾ കണ്ടെത്താനുണ്ട്, അതുകൊണ്ട് തന്നെ എനിക്ക് ഇത് തിടുക്കത്തിൽ പൂർത്തിയാക്കാൻ ആഗ്രഹമില്ല. 'കാന്ത' ഒരു ക്ലട്ടർ ബ്രേക്ക് ആയിരിക്കും. ലോക എങ്ങനെയായിരുന്നോ, അതുപോലെ തന്നെ ഈ സിനിമയും ശ്രദ്ധിക്കപ്പെടും." ദുൽഖർ പറഞ്ഞു. അതോടൊപ്പം ചിത്രത്തിന്റെ എഡിറ്റിങ് വർക്കുകൾ ഭൂരിഭാ​ഗവും പൂർത്തിയായെന്നും ഇപ്പോൾ സം​ഗീതത്തിനാണ് മുൻ​ഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സെൽവമണി സെൽവരാജ് കാന്ത സംവിധാനം ചെയ്യുന്നത്. 1950 കളിലെ മദ്രാസിന്റെ കാലഘട്ടത്തെ ആസ്പദമാക്കിയാണ് കാന്ത ഒരുക്കിയിരിക്കുന്നത്. ദുൽഖറിന്റെ നിർമാണക്കമ്പനിയായ വേഫെറർ ഫിലിംസ് നിർമിക്കുന്ന ആദ്യത്തെ അന്യഭാഷാ ചിത്രമാണ് കാന്ത. തമിഴിൽ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലും റിലീസിനെത്തും.

Cinema News: Actor Dulquer Salmaan talks about Kaantha movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ വടക്കന്‍ പോര്; ഇന്ന് നിശബ്ദ പ്രചാരണം; ശനിയാഴ്ച ഫലം അറിയാം

തങ്കയങ്കി ചാര്‍ത്തി ദീപാരാധന 26ന്; ഘോഷയാത്ര എത്തുന്ന സ്ഥലവും സമയവും അറിയാം

ലോക്‌സഭയില്‍ സുരേഷ് ഗോപിക്ക് വോട്ട് തൃശൂരില്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും; എങ്ങനെ? വിശദീകരിക്കണമെന്ന് വി എസ് സുനില്‍കുമാര്‍

പതിനായിരത്തോളം അംഗങ്ങള്‍; പെണ്‍വാണിഭം വാടസ്ആപ്പ് കൂട്ടായ്മ വഴി; വന്‍സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍

അതിജീവിതയ്‌ക്കെതിരെ അടൂര്‍ പ്രകാശിന്റെ പ്രസ്താവന അനാവശ്യം, സര്‍ക്കാര്‍ അപ്പീലിന് പോകുന്നത് ചോദ്യം ചെയ്യേണ്ടതില്ല: കെ മുരളീധരന്‍

SCROLL FOR NEXT