Kaantha ഫെയ്സ്ബുക്ക്
Entertainment

'ചന്ദ്രയുടെ കുതിപ്പ് തുടരണം'; ദുൽഖറിന്റെ കാന്താ റിലീസ് മാറ്റി

അതിനാല്‍ ഞങ്ങള്‍ 'കാന്ത'യുടെ റിലീസ് നീട്ടിവച്ചു.

സമകാലിക മലയാളം ഡെസ്ക്

അന്യഭാഷകളിൽ പോയി ബോക്സോഫീസിൽ വിസ്മയം തീർക്കുന്ന നടനാണ് ദുൽഖർ സൽമാൻ. ദുല്‍ഖര്‍ നായകനായെത്തുന്ന ‌‌പുതിയ ചിത്രമാണ് കാന്ത. ഇപ്പോഴിതാ ലോക തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തു‌ടരുന്നതിനാൽ കാന്തയുടെ റിലീസ് മാറ്റിയെന്ന് അറിയിച്ചിരിക്കുകയാണ് ദുൽഖർ.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറർ ഫിലിംസ് നിര്‍മിച്ച കല്യാണി പ്രിയദര്‍ശന്‍ ചിത്രം 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'യുടെ ബോക്‌സ് ഓഫീസ് കുതിപ്പ് തുടരാനുള്ള സാഹചര്യം നിലനിര്‍ത്താന്‍ വേണ്ടിയാണ് റിലീസ് നീട്ടുന്നതെന്ന് സംവിധായകന്‍ സെല്‍വമണി ശെല്‍വരാജ്, നായകനും നിര്‍മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍, നിര്‍മാണത്തില്‍ പങ്കാളിയായ റാണ ദഗ്ഗുബാട്ടി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് പുറത്തുവിടും.

'ടീസര്‍ പുറത്തിറങ്ങിയതു മുതല്‍ നിങ്ങള്‍ കാണിക്കുന്ന സ്‌നേഹം ഞങ്ങളെ സ്പര്‍ശിച്ചു. കൂടുതല്‍ മികച്ചത് നല്‍കാന്‍ അത് ഞങ്ങളെ പ്രേരിപ്പിക്കുന്നു. 'ലോക'യുടെ വിജയത്തോടെ ബോക്‌സ് ഓഫീസില്‍ 'ചന്ദ്ര'യുടെ കുതിപ്പ് തുടരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. മറ്റൊരു അവിശ്വസീയമായ സിനിമാറ്റിക് അനുഭവത്തിലേക്ക് നിങ്ങളെ കൊണ്ടുപോവാന്‍ ഞങ്ങള്‍ ഒരുങ്ങുകയാണ്.

അതിനാല്‍ ഞങ്ങള്‍ 'കാന്ത'യുടെ റിലീസ് നീട്ടിവച്ചു. പുതിയ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും. ഞങ്ങളോടൊപ്പം തുടരുന്നതിന് നന്ദി. തിയറ്ററുകളില്‍ നിങ്ങളെ കാണാന്‍ കാത്തിരിക്കുന്നു', ടീം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

സെല്‍വമണി സെല്‍വരാജ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ്, റാണ ദഗ്ഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബാട്ടി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

'ദ ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററി സീരിസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് സെല്‍വമണി സെല്‍വരാജ്. വേഫെറർ ഫിലിംസ് നിര്‍മിക്കുന്ന ആദ്യ അന്യഭാഷ ചിത്രം കൂടിയാണ് കാന്ത.

തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലു​ഗു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചിത്രം കൂടിയാണ് 'കാന്ത'.

Cinema News: Dulquer Salmaan's Kaantha release postponed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

ബെസ്റ്റ് ആക്ടർ ചാത്തൻ തൂക്കി; 'ഏഴാമത്തെ അത്ഭുതം'; ഒരേ ഒരു മമ്മൂക്ക!

'അതെയും താണ്ടി പുനിതമാനത്...'; ചരിത്രം കുറിച്ച 'കുടികാര പൊറുക്കികള്‍'; സ്റ്റേറ്റ് അവാര്‍ഡ് മഞ്ഞുമ്മലിലെ പിള്ളേര്‍ തൂക്കി!

SCROLL FOR NEXT