ദുൽഖർ സൽമാൻ/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ലെഫ്റ്റനന്റ് റാമായി ദുൽഖർ സൽമാൻ, പിറന്നാൾ സമ്മാനവുമായി തെലുങ്ക് ചിത്രം; വിഡിയോ

ഹനു രാഘവപ്പുഡി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലൂടെ ആദ്യമായി പട്ടാളക്കാരന്റെ കുപ്പായം അണിയുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിൽ മാത്രമല്ല തെലുങ്കിലും തമിഴിലും ഹിന്ദിയിലുമെല്ലാം നിറഞ്ഞു നിൽക്കുന്ന നടനാണ് ദുൽഖർ സൽമാൻ. തെലുങ്കിലും തമിഴിലും ദുൽഖറിന് ആരാധകരും ഏറെയാണ്. ഹനു രാഘവപ്പുഡി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലൂടെ ആദ്യമായി പട്ടാളക്കാരന്റെ കുപ്പായം അണിയുകയാണ് താരം. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്. താരത്തിന് പിറന്നാൾ സമ്മാനമായി ഒരു വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ചിത്രത്തിലെ ദുൽഖറിന്റെ അണിയറ ദൃശ്യങ്ങളും ലൊക്കേഷൻ രം​ഗങ്ങളുമാണ് വിഡിയോയിലുള്ളത്. പട്ടാള യൂണിഫോമിലാണ് ദുൽഖറെ കാണുന്നത്. കശ്‍മീരാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. ലെഫ്റ്റനന്റ് റാമിന്റെ പ്രണയഗാഥ എത്രയും പെട്ടെന്ന് നിങ്ങൾക്ക് സാക്ഷ്യം വഹിക്കാം എന്ന കുറിപ്പോടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

1960കളിൽ ജമ്മുകാശ്മീരിൽ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. വൈജയന്തി മൂവീസിന്‍റെ ബാനറില്‍ പ്രിയങ്ക ദത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ബി​ഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പി.എസ് വിനോദ് ആണ് ഛായാ​ഗ്രഹണം. വിശാൽ ചന്ദ്രശേഖർ സം​ഗീതം നൽകുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT