ദുൽഖർ സൽമാൻ/ ഫയൽ ചിത്രം 
Entertainment

ദുൽഖർ സൽമാൻ വിതരണ രം​ഗത്തേക്ക്, ഉപചാരപൂർവ്വം ഗുണ്ട ജയനിലൂടെ തുടക്കം

അരുൺ വൈഗ സംവിധാനം ചെയ്യുന്ന ‘ ഉപചാരപൂർവ്വം ഗുണ്ട ജയൻ’ ആണ് താരം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാൻ നിർമാതാവിന്റെ റോളിൽ എത്തിയത്. ഇപ്പോൾ ഇതാ വിതരണ രം​ഗത്തേക്ക് കൂടി ചുവടുവെച്ചിരിക്കുകയാണ് താരം. ദുൽഖറിന്റെ നിർമാണ കമ്പനിയായ 'വേഫെറർ ഫിലിംസ്' വിതരണരംഗത്തും സാന്നിധ്യമറിയിക്കുവാൻ ഒരുങ്ങുകയാണ്. 

അരുൺ വൈഗ സംവിധാനം ചെയ്യുന്ന ‘ ഉപചാരപൂർവ്വം ഗുണ്ട ജയൻ’ ആണ് താരം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. സിജു വിത്സൺ, സൈജു കുറുപ്പ്, ഷറഫുദ്ധീൻ എന്നിവർ നായകന്മാരാകുന്ന ഈ ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്. വേഫെറർ ഫിലിംസിന്റെ ആറാമത്തെ നിർമാണ സംരംഭം കൂടിയാണ് ചിത്രം. 

വരനെ ആവശ്യമുണ്ട് എന്ന ചിത്രം കൂടാതെ മണിയറയിലെ അശോകനും ദുൽഖർ നിർമിച്ച ചിത്രമാണ്. കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന 'കുറുപ്പ്', ഷൈൻ ടോം ചാക്കോ നായകനാകുന്ന 'അടി', ബോബി- സഞ്ജയ് കൂട്ടുകെട്ട് തിരക്കഥ ഒരുക്കുന്ന ദുൽഖറിന്റെ ആദ്യ പോലീസ് റോളിലുള്ള റോഷൻ ആൻഡ്രൂസ് ചിത്രം എന്നിവയാണ് ദുൽഖറിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ. ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രങ്ങളും വേഫെറർ തന്നെയാണ് തീയേറ്ററുകളിൽ എത്തിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റഡി മെറ്റീരിയലില്‍ നിന്ന് അതേപടി പകര്‍ത്തി; പിഎസ് സിയെ വെട്ടിലാക്കി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

സംസ്ഥാന സ്‌കൂള്‍ കായിക മേള; കിരീടം ഉറപ്പിച്ച് തിരുവനന്തപുരം

എന്‍ഐടി ഹോസ്റ്റലുകളിലെ വിവിധ തസ്തികകളില്‍ ഒഴിവുകള്‍; അപേക്ഷിക്കാം

കിലോയ്ക്ക് 300 രൂപ കടന്നു; റെക്കോര്‍ഡിട്ട് റബര്‍ വില, കര്‍ഷകര്‍ 'ഹാപ്പി'

ചങ്ങനാശേരിയില്‍ അച്ഛനും അമ്മയും മകനും മരിച്ച നിലയില്‍