കിം​ഗ് ഓഫ് കൊത്തയിൽ ദുൽഖർ/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ഇനി രാജാവിന്റെ കാലം, കിം​ഗ് ഓഫ് കൊത്തയിൽ ദുൽഖറിനൊപ്പം ഡാൻസിങ് റോസും; താരങ്ങളെ പരിചയപ്പെടുത്തി മോഷൻ പോസ്റ്റർ

വമ്പൻ താരനിരയോടെ കിം​ഗ് ഓഫ് കൊത്ത 

സമകാലിക മലയാളം ഡെസ്ക്

കൊത്തയിലെ രാജാവിന്റെ വരവറിയിച്ചു കൊണ്ടുള്ള അനൗൺസ്‌മെന്റിന് പിന്നാലെ കഥാപാത്രങ്ങളെയും താരങ്ങളെയും പരിചയപ്പെടുത്തി ചിത്രത്തിന്റെ മോഷൻ പോസ്റ്റർ. വമ്പൻ താരനിരയാണ് ദുൽഖറിനൊപ്പം ചിത്രത്തിൽ അണിനിരക്കുന്നത്. സാർപ്പട്ട പരമ്പരയിസെ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തരം​ഗമായി മാറിയ ഷബീർ കല്ലറക്കൽ കണ്ണൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 

ഷാഹുൽ ഹസ്സൻ എന്ന പൊലീസ് ഉദ്യോ​ഗസ്ഥനായി തമിഴ് നടൻ പ്രസന്ന എത്തുന്നു. താരയായി ഐശ്വര്യ ലക്ഷ്മിയും മഞ്‌ജുവായി നൈല ഉഷയും വേഷമിടും. ദുൽഖർ ചെയ്യുന്ന കഥാപാത്രത്തിന്റെ അച്ഛൻ കൊത്ത രവിയായി ഷമ്മി തിലകൻ, രഞ്ജിത്ത് ആയി ചെമ്പൻ വിനോദ്, ടോമിയായി ഗോകുൽ സുരേഷ്, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വടചെന്നൈ ശരൺ, റിതുവായി അനിഖാ സുരേന്ദ്രൻ എന്നിവരുമെത്തുന്നു.

ദുൽഖർ സൽമാന്റെ ഉടമസ്ഥതിയിലുള്ള വേഫേറെർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അഭിലാഷ് ജോഷിയാണ് സംവിധാനം. അഭിലാഷ് എൻ ചന്ദ്രന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ടീസർ ജൂൺ 28ന് റിലീസാകും. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന രം​ഗങ്ങൾ സംവിധാനം ചെയ്യുന്നത് രാജശേഖറാണ്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സം​ഗീതസംവിധാനം. നിമീഷ് രവിയാണ് ഛായാ​ഗ്രഹണം. ചിത്രം ഓണത്തിന് തിയറ്ററുകളിൽ എത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT