വീഡിയോ ദൃശ്യം 
Entertainment

റാമിന്റേയും സീതയുടേയും പ്രണയം, ദുൽഖർ സൽമാന്റെ സീതാ രാമം ടീസർ 

മൃണാല്‍ താക്കൂറും രശ്മിക മന്ദാനയും നായികമാരായി എത്തുന്ന ചിത്രം ഒരു ലവ് ഡ്രാമയാണ്

സമകാലിക മലയാളം ഡെസ്ക്

ദുൽഖർ സൽമാൻ നായകനായി എത്തിയ പുതിയ തെലുങ്ക് ചിത്രം സീതാ രാമത്തിന്റെ ടീസർ പുറത്ത്. മൃണാല്‍ താക്കൂറും രശ്മിക മന്ദാനയും നായികമാരായി എത്തുന്ന ചിത്രം ഒരു ലവ് ഡ്രാമയാണ്. പ്രണയം തന്നെയാണ് ടീസറിലും നിറഞ്ഞു നില്‍ക്കുന്നത്. 

ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്. കത്തയക്കാനോ സംസാരിക്കാനോ സ്‌നേഹിക്കാനോ ഒരു കുടുംബമില്ലാത്ത റാമിനെ തേടി സീതാമഹാലക്ഷ്മിയുടെ കത്ത് എത്തുകയാണ്. ദുൽഖർ സൽമാനെയും മൃണാൽ താക്കൂറിനേയുമാണ് ടീസറിൽ കാണുന്നത്. പ്രണയം നിറഞ്ഞു നിൽക്കുന്ന ടീസർ ആരാധകരുടെ മനം കവരുകയാണ്. 

ഹനു രാഘവപ്പുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിസ്റ്റോറിക്കല്‍ ഫിക്ഷനും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം. മലയാളം, തെലുങ്കു, തമിഴ് എന്നീ മൂന്ന് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. മഹാനടി എന്ന ചിത്രത്തിനുശേഷം വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രിയങ്ക ദത്ത് നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. ഓ​ഗസ്റ്റ് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുക. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

യുപിഐ ഉപയോ​ഗിച്ചാണോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത്?; ഏപ്രിൽ ഒന്നുമുതൽ എച്ച്ഡിഎഫ്സി ബാങ്കിൽ മാറ്റം

SCROLL FOR NEXT