എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമ്മുവിനെക്കുറിച്ചുള്ള ബോളിവുഡി സംവിധായകൻ രാം ഗോപാൽ വർമയുടെ പരാമർശം വിവാദത്തിൽ. ദ്രൗപതി മുർമ്മുവിനെ മഹാഭാരതത്തിലെ ദ്രൗപതിയോട് ഉപമിക്കുകയായിരുന്നു. 'ദ്രൗപതി പ്രഡിസന്റ് ആവുകയാണെങ്കിൽ ആരായിരിക്കും പാണ്ഡവരാവുക. ഏറ്റവും പ്രധാനപ്പെട്ടത് ആരായിരിക്കും കൗരവരാവുക'. എന്നാണ് രാം ഗോപാൽ വർമ ട്വീറ്റ് ചെയ്ത്.
ഇതിനു പിന്നാലെ ബിജെപി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. രാം ഗോപാൽ വർമ്മ പിന്നാക്ക വിഭാഗങ്ങളെ അപമാനിച്ചുവെന്ന് കാട്ടി തെലങ്കാന ബിജെപി പൊലീസിൽ പരാതി നൽകി. ഇതോടെ വിശദീകരണവുമായി രാം ഗോപാൽ വർമ രംഗത്തെത്തി. മഹാഭാരതത്തിൽ തനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട കഥാപാത്രമാണ് ദ്രൗപതിയെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നില്ല എന്നുമായിരുന്നു വിശദീകരണം.
തമാശയായിട്ടാണ് ഇത് ഞാന്‍ പറഞ്ഞത്. അല്ലാതെ മറ്റൊരു രീതിയിലുമല്ല. മഹാഭാരരത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ് ദ്രൗപതി. ഈ പേര് വളരെ വിരളമായതിനാലാണ് മറ്റ് കഥാപാത്രങ്ങളുമായുള്ള ബന്ധം ഓര്‍ത്തുപോയത്. ആരുടേയും വികാരം വ്രണപ്പെടുത്തണമെന്ന് ഉണ്ടായിരുന്നില്ല.- രാം ഗോപാല്‍ വര്‍മ കുറിച്ചു.
എൻഡിഎ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി ദ്രൗപതി മുർമ്മു ഇന്നലെയാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം നിരവധി മുന്നണി നേതാക്കളോടൊപ്പമെത്തിയാണ് അവർ പത്രിക സമർപ്പിച്ചത്. ജൂലായ് 18നാണ് രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates