ഐ ആം ​ഗെയിം ഫെയ്സ്ബുക്ക്
Entertainment

ഇനിയാണ് കളി തുടങ്ങുന്നത്! മോളിവുഡിലേക്ക് തിരിച്ചെത്തി ദുൽഖർ സൽമാൻ; 'ഐ ആം ​ഗെയിം' ടൈറ്റിൽ പോസ്റ്റർ

നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കിങ് ഓഫ് കൊത്തയ്ക്ക് ശേഷം നടൻ ദുൽഖർ സൽമാനോട് ആരാധകർ ഏറ്റവും കൂടുതൽ ചോദിച്ച ചോദ്യങ്ങളിലൊന്നായിരുന്നു 'എന്നാണ് ഇനി മലയാളത്തിലേക്ക്' എന്ന്. ഇപ്പോഴിതാ ആ ചോദ്യത്തിനുള്ള ഉത്തരമായിരിക്കുകയാണ്. ദുൽഖറിന്റെ പുതിയ മലയാള ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. ഐ ആം ​ഗെയിം എന്നാണ് ചിത്രത്തിന്റെ പേര്.

മുറിവേറ്റ ഒരു കൈയിൽ ബോളും മറു കൈയിൽ ചീട്ടും പിടിച്ചു നിൽക്കുന്ന ദുൽഖറിനെയാണ് പോസ്റ്ററിൽ കാണാനാവുക. നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുൽഖറിന്റെ കരിയറിലെ 40-ാമത്തെ ചിത്രം കൂടിയാണിത്. ദുൽഖറും ജോം വർ​ഗീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ആർഡിഎക്സ് എന്ന ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് ഒരുക്കുന്ന ചിത്രം കൂടിയാണിത്. നഹാസിനൊപ്പം ദുൽഖർ കൂടി ചേരുമ്പോൾ പ്രേക്ഷകരും വലിയ പ്രതീക്ഷയിലാണ്.

സജീർ ബാബ, ബിലാൽ മൊയ്തു, ഇസ്മയിൽ അബൂബക്കർ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കര്‍ ആണ് ദുൽഖറിന്റേതായി ഒ‌ടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

SCROLL FOR NEXT