മമ്മൂട്ടിയും സുൽഫത്തും, ദുൽഖർ സൽമാൻ/ ഫേയ്സ്ബുക്ക് 
Entertainment

'നിങ്ങളെപ്പോലെ ആകാനാണ് ഞങ്ങൾ ആ​ഗ്രഹിക്കുന്നത്'; മമ്മൂട്ടിക്കും സുൽഫത്തിനും ആശംസകളുമായി ദുൽഖർ

മമ്മൂട്ടിയും സുൽഫത്തും ഒന്നിച്ചുള്ള പഴയ ചിത്രത്തിനൊപ്പമാണ് പോസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയുടേയും ഭാര്യ സുൽഫത്തിന്റേയും വിവാഹവാർഷികമായിരുന്നു ഇന്നലെ. നിരവധി പേരാണ് ഇഷ്ടദമ്പതികൾക്ക് ആശംസകളുമായി എത്തിയത്. മകൻ ദുൽഖർ സൽമാനും ഉമ്മയ്ക്കും ഉപ്പയ്ക്കും വിവാഹവാർഷിക ആശംസകൾ കുറിച്ചു. ഭാവിയിൽ ഞങ്ങൾ എന്താവണമെന്നാണോ ആ​ഗ്രഹിക്കുന്നത് അതാണ് നിങ്ങളിപ്പോൾ എന്നാണ് ദുൽഖർ കുറിച്ചത്. 

‘ഉമ്മയ്ക്കും ഉപ്പയ്ക്കും വിവാഹവാർഷിക ആശംസകൾ. കഴിഞ്ഞ വർഷം എടുത്ത ചിത്രം പോലെയുണ്ട് ഇത്. ഞങ്ങളൊക്കെ ഭാവിയിൽ എന്താകണമെന്ന് ആഗ്രഹിക്കുന്നോ അങ്ങനെയാണ് നിങ്ങൾ ഇപ്പോൾ’- ദുൽഖർ കുറിച്ചു. മമ്മൂട്ടിയും സുൽഫത്തും ഒന്നിച്ചുള്ള പഴയ ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. 

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ടൊവീനോ തോമസ്, സുപ്രിയ മേനോൻ, സൗബിൻ സാഹിർ‌, മനോജ് കെ ജയൻ തുടങ്ങി നിരവധി ആളുകളാണ് മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്നു. മമ്മൂട്ടിയുടേയും സുൽഫത്തിന്റേയും ചിത്രം പങ്കുവെച്ചാണ് പൃഥ്വിരാജ് ആശംസ കുറിച്ചത്. ഇന്നലെയായിരുന്നു ദുൽഖത്തിന്റെ മകൾ മറിയത്തിന്റെ പിറന്നാൾ. എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ എന്ന കുറിപ്പിനൊപ്പം മറിയത്തിന്റെ ചിത്രം പങ്കുവെച്ചാണ് മമ്മൂട്ടി ആശംസ കുറിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT