വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

‘എസ്ര’ ഹിന്ദിയിൽ ‘ഡിബുക്ക്’; പൃഥ്വിയുടെ റോളിൽ ഇമ്രാൻ ഹാഷ്‍മി, ടീസർ പുറത്ത് 

ജയ്കൃഷ്ണൻ തന്നെയാണ് ഹിന്ദിയിലും തിരക്കഥയും സംവിധാനവും

Author : സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജിനെ നായകനാക്കി ജയ് കൃഷ്ണ സംവിധാനം ചെയ്ത മലയാള ഹൊറർ ചിത്രം ‘എസ്ര’യുടെ ഹിന്ദി റീമേക്ക് ടീസർ പുറത്ത്. ഇമ്രാൻ ഹാഷ്‍മിയാണ് ബോളിവുഡിൽ നായകനായെത്തുന്നത്. ‘ഡിബുക്ക്’ എന്നാണ് ഹിന്ദിയിൽ ചിത്രത്തിന്റെ പേര്. 

ജയ്കൃഷ്ണൻ തന്നെയാണ് ഹിന്ദിയിലും തിരക്കഥയും സംവിധാനവും. നികിത ദത്ത, മാനവ് കൗൾ എന്നിവരാണ് മറ്റ് താരങ്ങൾ.

മലയാളത്തിൽ പൃഥ്വി, ഹിന്ദിയിൽ‌ ഇമ്രാൻ ഹാഷ്മി

2017ലാണ് മലയാളത്തിൽ എസ്ര റിലീസ് ചെയ്തത്. പൃഥ്വിരാജ്, ടൊവിനോ തോമസ്, പ്രിയ ആനന്ദ് തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. മലയാളത്തിൽ പൃഥ്വി അവതരിപ്പിച്ച കഥാപാത്രത്തെയാണ് ഹിന്ദിയിൽ‌ ഇമ്രാൻ ഹാഷ്മി അവതരിപ്പിക്കുന്നത്.

റിലീസ് ഒക്ടോബർ 29ന്

സുജിത് വാസുദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. മുംബൈയിലും മൗറീഷ്യസിലുമായാണ് ഷൂട്ടിങ്. ഒക്ടോബർ 29ന് ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചരില്‍ പൊലീസ് ഉദ്യോഗസ്ഥനും

2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം

ഗുജറാത്തിനെതിരായ രഞ്ജി; കേരള ടീമിനെ പ്രഖ്യാപിച്ചു, കെഎം ആസിഫ് തിരിച്ചെത്തി