Ebrahimkutty about Mammootty ഫെയ്സ്ബുക്ക്
Entertainment

മമ്മൂക്കയുടെ ചികിത്സ അമേരിക്കയിലല്ല, വാര്‍ത്തകള്‍ പലതും അസത്യം; പുള്ളിയൊന്ന് സെറ്റായാല്‍ ഫോട്ടോ പുറത്ത് വിടും: ഇബ്രാഹിംകുട്ടി

പ്രധാനപ്പെട്ടതാണ് ഞങ്ങളുടെ സ്വകാര്യതയും

സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാ ലോകവും. രോഗാവസ്ഥയില്‍ നിന്നും അദ്ദേഹം പരിപൂര്‍ണ ആരോഗ്യവാനായി തിരികെ വന്നുവെന്ന വാര്‍ത്ത വന്‍ ആവേശത്തോടെയാണ് മലയാളികള്‍ ഏറ്റെടുത്തത്. കഴിഞ്ഞ കുറേനാളുകളായി അദ്ദേഹം പൊതുവേദികളില്‍ നിന്നെല്ലാം അകലം പാലിക്കുകയായിരുന്നു. തങ്ങളുടെ പ്രിയ താരത്തെ വീണ്ടും സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

രോഗാവസ്ഥയുടെ സമയത്ത് മമ്മൂട്ടിയെക്കുറിച്ച് സോഷ്യല്‍ മീഡിയ പല ഇല്ലാക്കഥകളും അസത്യവും പ്രചരിപ്പിച്ചിരുന്നുവെന്നാണ് സഹോദരന്‍ ഇബ്രാഹിംകുട്ടി പറയുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ അസുഖമൊക്കെ മാറിയെന്നും എല്ലാം സെറ്റായ ശേഷം തിരിച്ചെത്തുമെന്നും അദ്ദേഹം പറയുന്നു. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

''ഒരാള്‍ക്ക് അസുഖം വരിക എന്നത് അത്ഭുതമുള്ള കാര്യമൊന്നുമല്ല. ആര്‍ക്കും വരാം. ഓരോ അസുഖത്തിനും ഓരോ സമയമപരിധിയുണ്ട്. ജലദോഷം വന്നാലും പനി വന്നാലും മാറാന്‍ ഒരു സമയപരിധിയുണ്ട്. ചികിത്സയും കാര്യങ്ങളുമായിട്ടങ്ങനെ പോകും. മൂപ്പരുടെ ചികിത്സയൊക്കെ കഴിഞ്ഞു. എന്തായിരുന്നു അസുഖം എന്നതിലല്ല കാര്യം, ഒരു അസ്വസ്ഥതയുണ്ടായിരുന്നു. അത് മാറിയോ ഇല്ലയോ എന്നതിലാണ് കാര്യം'' ഇബ്രാഹിംകുട്ടി പറയുന്നു.

ചികിത്സ കഴിഞ്ഞു. ടെസ്റ്റുകളെല്ലാം നെഗറ്റീവാണെന്ന് അറിഞ്ഞപ്പോള്‍ ആളുകളും മീഡിയയുമൊക്കെ വിളിക്കാന്‍ തുടങ്ങി. ഞാന്‍ പറയുമ്പോള്‍ അതിനൊരു ആധികാരികതയുണ്ടല്ലോ. സുഹൃത്തുക്കളോട് എന്താണ് ചെയ്യുക എന്ന് ചോദിച്ചപ്പോള്‍ അവരാണ് പോസ്റ്റിടാന്‍ പറഞ്ഞത്. അങ്ങനെയാണ് അത് ചെയ്തത്. അക്കാര്യം മൂപ്പരോട് പറയുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു.

''മമ്മൂട്ടിയ്ക്ക് വയ്യായ്കയുണ്ടെന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ നമ്മളാരും അതിനോട് പ്രതികരിക്കാന്‍ പോയിട്ടില്ല. ആളുകള്‍ ചോദിച്ചപ്പോള്‍ വയ്യായ്ക ഉണ്ടായിരുന്നുവെന്ന് പറഞ്ഞതല്ലാതെ അതിനപ്പുറത്തേക്കൊന്നും പോയിട്ടില്ല. പിന്നെ സോഷ്യല്‍ മീഡിയ തീരുമാനിക്കുകയാണ്. അമേരിക്കയിലാണ്, ആഫ്രിക്കയിലാണ് എന്നൊക്കെ സോഷ്യല്‍ മീഡിയ അങ്ങ് പറയുകയാണ്. ആധികാരികമായി അവരങ്ങ് പറയുകയാണ്. മണ്ടത്തരങ്ങളും അസത്യവും വിളിച്ച് പറയുമ്പോള്‍ ഉള്ളില്‍ വിഷമം ഉണ്ടെങ്കിലും എന്താണ് ഇത് എന്നോര്‍ത്ത് ചിരി വരും'' എന്നാണ് ഇബ്രാഹിം കുട്ടി പറയുന്നത്.

പബ്ലിക് ഫിഗര്‍ ആയിരിക്കുമ്പോഴും സ്വകാര്യതയെന്നതുണ്ട്. എല്ലാകാര്യങ്ങളും പൊതുജനങ്ങളെ അറിയിക്കേണ്ടതില്ല. അത് നിങ്ങള്‍ അറിയേണ്ടതല്ല. വ്യക്തിയെന്ന നിലയില്‍ നിങ്ങളുടെ സ്വകാര്യത പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഞങ്ങളുടെ സ്വകാര്യതയും. ആ സ്വകാര്യതയിലേക്ക് കടന്നു കയറുകയും ഊഹാപോഹങ്ങള്‍ പറയുകയും ചെയ്യുമ്പോഴാണ് പ്രശ്‌നമെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ ദിവസം മദ്രാസില്‍ പോയി കണ്ടതണ്. പുള്ളി ഓക്കെയാണ്. അദ്ദേഹത്തിനൊരു അസ്വസ്ഥത വന്നു. അതിന് ചികിത്സയുണ്ടായിരുന്നു. അതിനൊരു കാലപരിധിയുണ്ടായിരുന്നു. അത് കഴിഞ്ഞു. അദ്ദേഹം സുരക്ഷിതനാണ്. ഓക്കെയാണ്. ചികിത്സിക്കാന്‍ അമേരിക്കയിലും ലണ്ടനിലുമൊന്നും പോയിട്ടില്ല. ചെന്നൈയിലുണ്ട്. ആശുപത്രിയും അവിടെയാണ്. പുള്ളിയൊന്ന് സെറ്റായാല്‍ ഫോട്ടോ പുറത്ത് വിടും എന്നും ഇബ്രാഹിംകുട്ടി പറയുന്നുണ്ട്.

Ebrahimkutty gives updation about Mammootty. Says most of the news about his heath were untrue.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങി;ഭാര്യയെയും രണ്ട് പെണ്‍മക്കളേയും കൊന്ന് കക്കൂസ് കുഴിയിലിട്ട് യുവാവ്

SCROLL FOR NEXT