ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'എലിസബത്ത് എന്റെ മനസുമാറ്റി', നടൻ ബാലയുടെ വിവാഹ റിസപ്ഷൻ ചിത്രങ്ങൾ

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ബാലയുടെ വിവാഹ റിസപ്ഷൻ വിഡിയോയും ചിത്രങ്ങളും

Author : സമകാലിക മലയാളം ഡെസ്ക്

ടൻ ബാലയുടെ വിവാഹ റിസപ്ഷൻ ചിത്രങ്ങൾ പുറത്ത്. സുഹൃത്തും ഡോക്ടറുമായ എലിസബത്ത് ആണ് വധു. സിനിമ മേഖലയിലെ പ്രമുഖർ ഉൾപ്പടെ നിരവധി പേരാണ് റിസപ്ഷന് പങ്കെടുത്തത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ബാലയുടെ വിവാഹ റിസപ്ഷൻ വിഡിയോയും ചിത്രങ്ങളും. 

മെറൂൺ ലെഹങ്കയായിരുന്നു എലിസബത്തിന്റെ വേഷം. കുർത്തയും മുണ്ടുമാണ് ബാല ധരിച്ചിരുന്നത്. എലിസബത്ത് തന്റെ മനസ്സ് മാറ്റിയെന്നും സൗന്ദര്യം എന്നത് മനസ്സിലാണ് വേണ്ടതെന്നും വിവാഹശേഷം മാധ്യമങ്ങളോടു സംസാരിക്കവേ ബാല പറഞ്ഞു. തങ്ങൾക്കു രണ്ടു പേർക്കും മതം ഇല്ലെന്നും അതിനാൽ തന്നെ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു പ്രസക്തിയില്ലെന്നും താരം വ്യക്തമാക്കി. 

ബാലയും എലിസബത്തും നേരത്തെ വിവാഹിതരായിരുന്നു. ക്രിക്കറ്റ് താരം ശ്രീശാന്തിനൊപ്പമുള്ള വിഡിയോയിലൂടെയാണ് വിവാഹിതനായ വിവരം ബാല പങ്കുവെച്ചത്. സെപ്റ്റംബർ അഞ്ചിന് തന്റെ ജീവിതത്തിൽ പുതിയൊരു തുടക്കമാകുന്നുവെന്നും താരം വെളിപ്പെടുത്തി. ഇന്നലെയാണ് വിവാഹറിസപ്ഷനെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ ബാല അറിയിച്ചിരുന്നു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ വിഷമഘട്ടങ്ങളിൽ തന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു എന്നു കുറിച്ചുകൊണ്ട് എലിസബത്തിനൊപ്പമുള്ള വിഡിയോ താരം പങ്കുവച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

SCROLL FOR NEXT