Diego Borella എക്സ്
Entertainment

'എമിലി ഇൻ പാരീസ്' സഹസംവിധായകൻ സെറ്റിൽ കുഴഞ്ഞു വീണു മരിച്ചു; ചിത്രീകരണം താല്ക്കാലികമായി നിർത്തി

ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍ അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

എമിലി ഇൻ പാരീസ് എന്ന നെറ്റ്ഫ്ലിക്സ് സീരിസിന്റെ സഹ സംവിധായകൻ ഡീ​ഗോ ബോറെല്ല (47) സെറ്റിൽ കുഴഞ്ഞു വീണു മരിച്ചു. ഇറ്റലിയിലെ സെറ്റില്‍ വച്ചായിരുന്നു സംഭവം. വെനീസിലെ ഒരു ഹോട്ടലില്‍ ചിത്രീകരണത്തിനായുള്ള ഒരുക്കങ്ങള്‍ക്കിടെ ഡീ​ഗോ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ മെഡിക്കൽ സംഘം പ്രഥമശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍ അറിയിച്ചു. അടുത്തിടെയാണ് ഇറ്റലിയെ സെറ്റിൽ ഡീ​ഗോ ജോയിൻ ചെയ്തത്. നിരവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ഡീ​ഗോ പ്രവർത്തിച്ചിട്ടുണ്ട്. അടുത്തിടെ എഴുത്തിലേക്കും ഡീ​ഗോ കടന്നിരുന്നു.

മരണത്തെത്തുടര്‍ന്ന് 'എമിലി ഇന്‍ പാരീസ് സീസണ്‍ അഞ്ചി'ന്റെ ഷൂട്ടിങ് താത്കാലികമായി നിര്‍ത്തിവെച്ചു. ഡാരന്‍ സ്റ്റാര്‍ സംവിധാനം ചെയ്ത അമേരിക്കന്‍ റൊമാന്റിക് കോമഡി ഡ്രാമ സീരീസ് ആണ് 'എമിലി ഇന്‍ പാരീസ്'.

ലില്ലി കോളിന്‍സ് ആണ് ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്. അഞ്ചാം സീസണ്‍ ഡിസംബര്‍ 18-ന് പുറത്തിറങ്ങും. വെനീസിലും റോമിലുമാണ് സീരിസിന്റെ ചിത്രീകരണം നടക്കുന്നത്.

Cinema News: Emily in Paris assistant director Diego Borella dies on set.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT