Emmy Awards 2025 എക്സ്
Entertainment

എമ്മി അവാർഡ്സ് 2025: അഡോളസെൻസിലൂടെ 15-ാം വയസിൽ ചരിത്ര നേട്ടവുമായി 'ഓവൻ കൂപ്പർ'; പുരസ്കാരങ്ങൾ വാരിക്കൂട്ടി 'ദ് സ്റ്റുഡിയോയും'

അഡോളസെൻസ് എന്ന ഒറ്റ പരമ്പരയിലൂടെ എമ്മിയുടെ ചരിത്രം മാറ്റിയെഴുതിയിരിക്കുകയാണ് ഓവൻ കൂപ്പർ എന്ന പതിനഞ്ചുകാരൻ.

സമകാലിക മലയാളം ഡെസ്ക്

ലോസ് ആഞ്ചലസ്: 77-ാമത് എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഞായറാഴ്ച ലോസ് ആഞ്ചലസിലെ പീക്കോക്ക് തിയറ്ററിൽ വച്ചായിരുന്നു പുരസ്കാര ചടങ്ങ്. അഡോളസെൻസ് എന്ന ഒറ്റ പരമ്പരയിലൂടെ എമ്മിയുടെ ചരിത്രം മാറ്റിയെഴുതിയിരിക്കുകയാണ് ഓവൻ കൂപ്പർ എന്ന പതിനഞ്ചുകാരൻ.

മികച്ച സഹനടനുള്ള പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും എമ്മി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ അഭിനേതാവുമായി മാറിയിരിക്കുകയാണ് ഓവൻ കൂപ്പർ. ലിമിറ്റഡ് ഓർ ആന്തോളജി സീരിസ് ഓർ മൂവി വിഭാഗത്തിലാണ് താരം നേട്ടം കൊയ്തത്.

ആഷ്‌ലി വാൾട്ടേഴ്‌സ്, ഹാവിയർ ബാർഡെം, ബിൽ കാമ്പ്, പീറ്റർ സാർസ്ഗാർഡ്, റോബ് ഡെലാനി എന്നിവരുൾപ്പെടെ അഞ്ച് മുതിർന്ന നോമിനികളെ പിന്തള്ളിയാണ് കൂപ്പർ ഈ പുരസ്‌കാരം സ്വന്തമാക്കിയത്. സേത്ത് റോജന്റെ ദ് സ്റ്റുഡിയോ എന്ന കോമഡി സീരിസും 13 അവാർഡുകൾ നേടി റെക്കോർഡ് സൃഷ്ടിച്ചു.

വിജയികളുടെ പട്ടിക:

കോമഡി സീരിസിലെ മികച്ച നടി

ഴീൻ സ്മാർട്ട്- ഹാക്ക്സ്

കോമഡി സീരിസിലെ മികച്ച നട‌ൻ

സേത്ത് റോജൻ- ദ് സ്റ്റുഡിയോ

ഡ്രാമ സീരിസിലെ മികച്ച സഹനടൻ

ട്രാമൽ ടിൽമാൻ- സെവറൻസ്

ഡ്രാമ സീരിസിലെ മികച്ച സഹനടി

കാതറിൻ ലനാസ- ദ് പിറ്റ്

കോമഡി സീരിസിലെ മികച്ച സഹനടൻ

ജെഫ് ഹില്ലർ- സംബഡി സംവെയർ

കോമഡി സീരിസിലെ മികച്ച സഹനടി

ഹന്ന ഐൻബൈൻഡർ- ഹാക്ക്സ്

ലിമിറ്റഡ് ഓർ ആന്തോളജി സീരിസ് ഓർ മൂവി (മികച്ച സഹനടൻ)

ഓവൻ കൂപ്പർ- അഡോളസെൻസ്

ലിമിറ്റഡ് ഓർ ആന്തോളജി സീരിസ് ഓർ മൂവി (മികച്ച സഹനടി)

എറിൻ ഡോഹെർട്ടി- അഡോളസെൻസ്

മികച്ച ഡ്രാമ സീരിസ്

ദ് പിറ്റ്

മികച്ച കോമഡി സീരിസ്

ദ് സ്റ്റുഡിയോ

ലിമിറ്റഡ് ഓർ ആന്തോളജി സീരിസ്

അഡോളസെൻസ്

ലിമിറ്റഡ് ഓർ ആന്തോളജി സീരിസ് ഓർ മൂവി (മികച്ച നടൻ)

സ്റ്റീഫൻ ഗ്രഹാം- അഡോളസെൻസ്

ലിമിറ്റഡ് ഓർ ആന്തോളജി സീരിസ് ഓർ മൂവി (മികച്ച നടി)

ക്രിസ്റ്റിൻ മിലിയോട്ടി - പെൻഗ്വിൻ

Cinema News: Emmy Awards 2025 full list of winners.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

സൗദിയിൽ ഫുഡ് ട്രക്കുകൾക്ക് കടും വെട്ട്; ഈ പ്രദേശങ്ങളിൽ കച്ചവടം പാടില്ല

അനില്‍ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; ഇ ഡി നടപടി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍

സന്യാസിമാര്‍ ശവസംസ്‌കാര സമയത്ത് ഉരുവിടുന്ന ജപം; എന്താണ് ഡീയസ് ഈറെ? മറുപടിയുമായി സംവിധായകന്‍

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ല, ചികിത്സയ്ക്കും കാലതാമസം; ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളോട് അകലുന്നു

SCROLL FOR NEXT