Emmy Awards 2026: Matthew Rhys creates history after bagging two lead actor awards in one night 
Entertainment

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

പതിനാല് പുരസ്‌കാരങ്ങളുമായി വിഡോസ് ബേയിലാണ് എമ്മിയില്‍ തിളങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

78-ാമത് എമ്മി പ്രൈം ടൈം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലോസ് ആഞ്ചല്‍സിലെ പീക്കോക്ക് തിയേറ്ററില്‍ വച്ചാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പുരസ്‌കാര നേട്ടത്തില്‍ ചരിത്രം കുറിച്ച് നടന്‍ മാത്യു റിസ്. മികച്ച നടനുള്ള രണ്ട് പുരസ്‌കാരങ്ങളാണ് മാത്യു റിസിനെ തേടിയെത്തിയത്.

കോമഡി സീരീസ് വിഭാഗത്തില്‍ വിഡോസ് ബേയിലൂടെ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ മാത്യു റിസ് ലിമിറ്റഡ് ഓര്‍ ആന്തോളജി സീരീസ് ഓര്‍ മൂവി വിഭാഗത്തിലും മികച്ച നടനായി. ദ ബീസ്റ്റ് ഇന്‍ മീയിലൂടെയാണ് ഈ വിഭാഗത്തില്‍ മാത്യു റിസ് മികച്ച നടനാകുന്നത്. ഒരേ സീസണില്‍ തന്നെ രണ്ട് മികച്ച നടനുള്ള എമ്മി പുരസ്‌കാരം നേടുന്ന ആദ്യ നടനെന്ന നേട്ടമാണ് ഇതോടെ മാത്യു റിസ് സ്വന്തമാക്കിയത്.

പുരസ്‌കാരം തന്റെ നാടായ വെയില്‍സിനാണ് മാത്യു റിസ് സമ്മാനിച്ചത്. വെല്‍ഷ് ഭാഷയില്‍ നന്ദി പറയുകയും ചെയ്തു. അതേസമയം പതിനാല് പുരസ്‌കാരങ്ങളുമായി വിഡോസ് ബേയിലാണ് എമ്മിയില്‍ തിളങ്ങിയത്. എച്ച്ബിഒയുടെ ഡ്രാമ സീരീസായ ദ പിറ്റ് 11 അവാര്‍ഡുകളും സ്വന്തമാക്കി.

പ്രധാന പുരസ്‌കാരങ്ങള്‍:

മികച്ച ഡ്രാമ സീരീസ്: ദ പിറ്റ്

കോമഡി സീരീസ്: വിഡോസ് ബേ

ലിമിറ്റഡ്/ആന്തോളജി സീരീസ്: ഡിടിഎഫ് സെന്റ് ലൂയിസ്

മികച്ച നടന്‍ (ഡ്രാമ സീരീസ്): നോഹ് വെയില്‍, ദ പിറ്റ്

മികച്ച നടി (ഡ്രാമ സീരീസ്): റിയ സീഹോണ്‍, പ്ലുരിബസ്

മികച്ച നടന്‍ (കോമഡി സീരീസ്): മാത്യു റിസ്, വിഡോസ് ബേ

മികച്ച നടി (കോമഡി സീരീസ്): ജീന്‍ സ്മാര്‍ട്ട്, ഹാക്‌സ്

മികച്ച നടന്‍ (ലിമിറ്റഡ്/ആന്തോളജി സീരീസ്): മാത്യു റിസ്, ദ ബീസ്റ്റ് ഇന്‍ മി

മികച്ച നടി (ലിമിറ്റഡ്/ആന്തോളജി സീരീസ്): സാലി ഫീല്‍ഡ്, റിമാര്‍ക്കബ്ലി ബ്രൈറ്റ് ക്രീച്ചേഴ്‌സ്

സഹനടന്‍ (ഡ്രാമ): ടോം പെല്‍ഫ്രി, ടാസ്‌ക്

സഹനടി (ഡ്രാമ): അല്ലിസണ്‍ ജാനി, ദ ഡിപ്ലോമാറ്റ്

സഹനടന്‍ (കോമഡി സീരീസ്): സ്റ്റീഫന്‍ റൂട്ട്, വിഡോസ് ബേ

സഹനടി (കോമഡി സീരീസ്): കെയ്റ്റ് ഒ ഫ്‌ളിന്‍, വിഡോസ് ബേ

Emmy Awards 2026: Matthew Rhys creates history after bagging two lead actor awards

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്