എംപുരാൻ ഫെയ്സ്ബുക്ക്
Entertainment

Empuraan: ആളറിഞ്ഞു കളിക്കെടാ! 48 മണിക്കൂറിനുള്ളിൽ 100 കോടി ക്ലബ്ബിൽ കയറി എംപുരാൻ; നന്ദി പറഞ്ഞ് പൃഥ്വിരാജ്

നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് ഇത് സാധ്യമാക്കിയത്

സമകാലിക മലയാളം ഡെസ്ക്

മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ എംപുരാൻ നൂറ് കോടി ക്ലബ്ബിൽ. ലോകമെമ്പാടും റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിലാണ് എംപുരാന്‍ ഈ നേട്ടം കൈവരിച്ചത്. "എംപുരാൻ 48 മണിക്കൂറിനുള്ളിൽ ലോകമെമ്പാടും ബോക്സ് ഓഫീസിൽ 100 ​​കോടി കടന്ന്, സിനിമാ ചരിത്രത്തിൽ തന്നെ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ചു. ഈ അസാധാരണ വിജയത്തിന്റെ ഭാഗമായതിന് നിങ്ങൾക്കെല്ലാവർക്കും ഹൃദയംഗമമായ നന്ദി. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് ഇത് സാധ്യമാക്കിയത്".- പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ലൂസിഫർ, പുലിമുരുകൻ, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ഒടിയൻ എന്നീ മോഹൻലാൽ സിനിമകൾ ഇതിനു മുൻപ് 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. മാര്‍ച്ച് 27 ന് ആണ് എംപുരാൻ തിയറ്ററുകളിലെത്തിയത്. അതേസമയം ചിത്രം വലിയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.

ശ്രീ ഗോകുലം മൂവീസ്, ആശിര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുബാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തിയ ചിത്രം കൂടിയാണ്.

മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരെക്കൂടാതെ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി താരങ്ങളെത്തിയിരുന്നു. ദീപക് ദേവ് ആയിരുന്നു ചിത്രത്തിന് സം​ഗീതം ഒരുക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT