എംപുരാൻ (Empuraan) ഫെയ്സ്ബുക്ക്
Entertainment

പകർത്തിയത് ഒരു തിയറ്ററിൽ നിന്ന്; 'എംപുരാൻ' വ്യാജപ്പതിപ്പിന് പിന്നിൽ വൻ സംഘമെന്ന് പൊലീസ്

വ്യാജപ്പതിപ്പ് ഒരു തിയറ്ററിൽ നിന്നാണ് പകർത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പൃഥ്വിരാജ് ചിത്രം എംപുരാന്റെ വ്യാജപ്പതിപ്പ് പ്രചരിച്ചതിന് പിന്നിൽ വൻ സംഘമെന്ന് പൊലീസ്. വളപട്ടണം പൊലീസിന്റെ അന്വേഷണത്തിലാണ് സംഘത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. കണ്ണൂർ പാപ്പിനിശേരിയിലെ തംബുരു കമ്മ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിൽ നിന്ന് സിനിമയുടെ വ്യാജപ്പതിപ്പ് പിടിച്ചെടുത്ത കേസിലാണ് പൊലീസിന്റെ കണ്ടെത്തൽ.

വ്യാജപ്പതിപ്പ് ഒരു തിയറ്ററിൽ നിന്നാണ് പകർത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വളപട്ടണം പൊലീസ് കൊച്ചിയിലെത്തി, എംപുരാനിലെ നായകനായ മോഹൻലാലിന്റെയും സംവിധായകൻ പൃഥ്വിരാജിന്റെയും നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

വളപട്ടണം എസ്ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സം​ഘമാണ് കേസ് അന്വേഷിക്കുന്നത്. ഈ സം​ഘമാണ് കൊച്ചിയിലെത്തി സിനിമയുടെ അണിയറപ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തിയത്. പാപ്പിനിശേരിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ജനസേവന കേന്ദ്രമാണ് തംബുരു കമ്മ്യൂണിക്കേഷൻസ്.

ഇവിടെ നിന്നാണ് എംപുരാന്റെ വ്യാജപതിപ്പ് പൊലീസ് പിടിച്ചെടുത്തത്. പെന്‍ ഡ്രൈവില്‍ ചിത്രത്തിന്റെ കോപ്പി പകര്‍ത്തി നല്‍കുകയായിരുന്നു. സംഭവത്തില്‍ ജീവനക്കാരിയെ വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാർച്ച് 27 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. റിലീസിന് പിന്നാലെ ചിത്രം വിവാദങ്ങളിൽപ്പെടുകയും റീ സെൻസറിങിന് വിധേയമാവുകയും ചെയ്തിരുന്നു.

Mohanlal and Prithviraj starrer Empuraan Movie fake print case latest updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT