Esther Anil 
Entertainment

സ്ത്രീകള്‍ നിരന്തരം ആണ്‍നോട്ടത്തിന് ഇരയാകുന്നു; കഴിവുകളേക്കാള്‍ സംസാരിക്കുന്നത് ശരീരത്തെക്കുറിച്ച്: എസ്തര്‍ അനില്‍

'സ്ത്രീകളുടെ കഴിവുകളേക്കാള്‍ അവരുടെ ശരീരത്തേയും രൂപത്തേയും കുറിച്ചാണ് പലപ്പോഴും ആളുകള്‍ സംസാരിക്കുന്നത്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സ്ത്രീകള്‍ നിരന്തരം ആണ്‍നോട്ടത്തിന് ഇരയാകാറുണ്ടെന്ന് നടി എസ്തര്‍ അനില്‍. സ്ത്രീകളുടെ കഴിവുകളെക്കുറിച്ച് സംസാരിക്കുന്നതിനേക്കാള്‍ സമൂഹം ചര്‍ച്ച ചെയ്യുക അവരുടെ ശരീരത്തേയും രൂപത്തേയും കുറിച്ചാണെന്നാണ് എസ്തര്‍ പറയുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു എസ്തറിന്റെ പ്രതികരണം.

നടിമാരെ ഹൈപ്പര്‍ സെക്ഷ്വലൈസ് ചെയ്യുന്ന പ്രവണതയുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു എസ്തര്‍. തന്റെ ശരീരത്തേയും വസ്ത്രങ്ങളേയും കുറിച്ചും പലരും പല കമന്റുകളും പറയാറുണ്ട്. പക്ഷെ അതൊന്നും തന്നെ ബാധിക്കാന്‍ അനുവദിക്കാറില്ലെന്നും എസ്തര്‍ പറയുന്നു.

''സ്ത്രീകള്‍ നിരന്തരം ആണ്‍നോട്ടത്തിന് ഇരയാകാറുണ്ട് എന്നത് യഥാര്‍ത്ഥ്യമാണ്. കായികരംഗത്തു പോലും സ്ത്രീകളുടെ കഴിവുകളേക്കാള്‍ അവരുടെ ശരീരത്തേയും രൂപത്തേയും കുറിച്ചാണ് പലപ്പോഴും ആളുകള്‍ സംസാരിക്കുന്നത്'' എസ്തര്‍ പറയുന്നു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

''എന്റെ ശരീരത്തെയും വസ്ത്രങ്ങളേയും കുറിച്ച് പലരും പല കമന്റുകളും പറയാറുണ്ട്. പക്ഷെ അതൊന്നും എന്നെ ബാധിക്കാന്‍ ഞാന്‍ അനുവദിക്കാറില്ല. ജോലിക്കപ്പുറം സിനിമ എന്റെ ലോകമല്ല. കുടുംബവും സുഹൃത്തുക്കളുമടങ്ങുന്ന തികച്ചും വ്യക്തിപരമായ മറ്റൊരു ലോകമുണ്ട്'' എന്നും എസ്തര്‍ പറയുന്നു.

Esther Anil says women are constantly being victim to male gaze.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിഷേധം ആളിക്കത്തി ജന്തര്‍ മന്തര്‍, ബസിന്റെ ചില്ല് തകര്‍ത്ത് പ്രവര്‍ത്തകര്‍ പുറത്ത് കടന്നു; നേഹ ബോറ അടക്കം കസ്റ്റഡിയില്‍

'നിങ്ങളെ കടത്തിലാക്കില്ല'; സിനിമ പൊട്ടി, വിതരണക്കാരന്റെ നഷ്ടം നികത്തി രജനികാന്ത്, അധികമായി ഒരു ലക്ഷവും നല്‍കി

കനത്ത മഴയ്ക്ക് സാധ്യത; സൗദിയില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പ്

പ്രതിഷേധങ്ങള്‍ ഇനിയും ഉണ്ടാകും, പക്ഷെ സ്ത്രീ സുരക്ഷ സമൂഹത്തിന്റെ പ്രയോരിറ്റിയല്ല: വാമിഖ ഗബ്ബി

പത്തുവര്‍ഷം കൊണ്ട് എങ്ങനെ കോടീശ്വരനാകാം?; ചെയ്യേണ്ടത് ഇത്രമാത്രം