പ്രതിഷേധങ്ങള്‍ ഇനിയും ഉണ്ടാകും, പക്ഷെ സ്ത്രീ സുരക്ഷ സമൂഹത്തിന്റെ പ്രയോരിറ്റിയല്ല: വാമിഖ ഗബ്ബി

ഒരു കേസില്‍ നീതി ലഭിച്ചാലും, അതേ ദിവസം തന്നെ പലയിടത്തായി എന്തൊക്കെ സംഭവിക്കുന്നു
Wamiqa Gabbi
Wamiqa Gabbi
Updated on: 
1 min read

സ്ത്രീ സുരക്ഷയെക്കുറിച്ച് നടി വാമിഖ ഗബ്ബി. സ്ത്രീ സുരക്ഷയെന്നത് സമൂഹത്തിന്റെ പ്രയോരിറ്റിയല്ലെന്നാണ് താരം പറയുന്നത്. ഒരു കേസില്‍ നീതി ലഭിച്ചുവെന്ന് കരുതി മാറ്റം സംഭവിക്കുകയില്ലെന്നും സ്ത്രീ സുരക്ഷയെന്നത് സമൂഹത്തിന്റെ പ്രയോരിറ്റിയാകണമെന്നും വാമിഖ ഗബ്ബി പറയുന്നു. യുവായ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

''ഒരു സ്ത്രീയെന്ന നിലയില്‍ വല്ലാത്ത നിസ്സാഹായാവസ്ഥയാണ് അനുഭവപ്പെടുന്നത്. ആര്‍ട്ടിക്കുകളിലൂടേയും സോഷ്യല്‍ മീഡിയയിലൂടേയും ആളുകള്‍ എല്ലായിപ്പോഴും സംസാരിക്കും. പ്രതിഷേധങ്ങള്‍ നടത്തും. ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് തോന്നുന്നത്, ഇതൊക്കെ എത്രകാലമായിട്ട് നടക്കുന്നുവെന്നാണ്. ഒരു കേസില്‍ നീതി ലഭിച്ചാലും, അതേ ദിവസം തന്നെ പലയിടത്തായി എന്തൊക്കെ സംഭവിക്കുന്നു. പലതും വാര്‍ത്ത പോലും ആകുന്നില്ല'' വാമിഖ പറയുന്നു.

''സ്ത്രീ സുരക്ഷയെന്നത് നമ്മുടെ പ്രയോരിറ്റിയേ ആകുന്നില്ല. പരിഹാര മാര്‍ഗ്ഗങ്ങള്‍ നമുക്ക് അറിയാം. അതേക്കുറിച്ച് നമ്മള്‍ സംസാരിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ, അതിനെയാരും പ്രയോരിറ്റിയായി കാണുന്നില്ല'' എ്ന്നും വാമിഖ പറയുന്നു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

ഇത് പരിഹരിക്കണമെന്ന് ആരും ചിന്തിക്കുന്നില്ല. പരിഹരിക്കാന്‍ സാധിക്കാത്തതുമല്ല. അധികാരത്തിലിരിക്കുന്നവരാണ് സ്ത്രീ സുരക്ഷയുടെ പ്രാധാന്യം ഉറപ്പു വരുത്തേണ്ടത്. ഇത് പ്രധാനപ്പെട്ടതാണെന്ന കാര്യം ആരെങ്കിലും പ്രതിഷേധം നടത്തി പറഞ്ഞു തരേണ്ടതല്ല. പ്രശ്‌നമാണെന്ന് അറിയാമല്ലോ. അത് പരിഹരിക്കാന്‍ ശ്രമിക്കൂവെന്നും താരം പറയുന്നു.

Wamiqa Gabbi
'അദ്ദേഹത്തെ എല്ലാവരും ഒഴിവാക്കി, ഒരിക്കലും അറിഞ്ഞു കൊണ്ട് ചെയ്തത് അല്ല, ഒരു കയ്യബദ്ധം'; ശബ്ദം പോയതിനെക്കുറിച്ച് കലാരഞ്ജിനി
Wamiqa Gabbi
ഇന്‍ഷുറന്‍സ് വിധി വന്ന ശേഷം കിച്ചു വിളിച്ചിരുന്നുവോ? രേണു സുധി പറയുന്നു
Wamiqa Gabbi
'ഒന്നര വർഷത്തിന് ശേഷം ബ്രേക്ക് അപ്പായി; പിന്നെ യുവന്റെ പ്രണയ​ഗാനങ്ങളെല്ലാം ഇരുന്ന് കേട്ടു'; തുറന്നുപറഞ്ഞ് ജേസൺ സഞ്ജയ്
Summary

Wamiqa Gabbi says safety of women is not a priority in the society.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com