Esther Anil ഇൻസ്റ്റ​ഗ്രാം
Entertainment

'തണുത്തുറഞ്ഞ റോഡുകളിലൂടെ 12 മണിക്കൂർ യാത്ര, ജീവിതകാലം മുഴുവൻ ആഗ്രഹിച്ച ഒന്ന്'; സന്തോഷം പങ്കുവച്ച് എസ്തർ

ഏറ്റവും ലളിതമായ സത്യങ്ങളായിരിക്കും ഒരുപക്ഷേ നമ്മൾ മറന്നുപോകുന്നത്

സമകാലിക മലയാളം ഡെസ്ക്

ബാലതാരമായെത്തി മലയാളികളുടെ മനം കവർന്ന നായികയാണ് എസ്തർ അനിൽ. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം സോഷ്യൽ മീ‍ഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് എസ്തർ. വർഷങ്ങളായി മനസിൽ കൊണ്ടുനടന്ന സ്വപ്‌നം യാഥാർത്ഥ്യമായതിന്റെ സന്തോഷമാണ് എസ്തർ പങ്കുവെച്ചിരിക്കുന്നത്.

ഫിൻലാൻഡിൽ നിന്ന് നോർവീജിയൻ അതിർത്തിയിലേക്ക് നടത്തിയ സാഹസിക യാത്രയുടെയും നോർത്തേൺ ലൈറ്റ്‌സ് (അറോറ) നേരിൽ കണ്ടതിന്റെയും അനുഭവം ചിത്രങ്ങളോടൊപ്പം എസ്തർ പോസ്റ്റ് ചെയ്തിട്ടുണ്ട്. "ജീവിതം എത്ര ചെറുതും അത്ഭുതകരവുമാണ് എന്ന് ഓർമ്മിപ്പിക്കുന്ന ഒരു ആകാശത്തിന് താഴെയായിരുന്നു ഞാൻ," എന്ന വാചകത്തോടെയാണ് എസ്തർ തന്റെ കുറിപ്പ് ആരംഭിക്കുന്നത്.

മനുഷ്യർ കൂടുതൽ ദയയും സ്നേഹവുമുള്ളവരാകാൻ കഴിഞ്ഞിരുന്നെങ്കിൽ ഈ ചെറിയ ജീവിതം എത്ര മനോഹരമാകുമായിരുന്നു എന്നും എസ്തർ പറയുന്നു. ദൃശ്യം 3 ആണ് എസ്തറിന്റേതായി ഇനി തിയറ്ററുകളിലെത്താനുള്ള ചിത്രം.

എസ്തറിന്റെ കുറിപ്പ്

"2025 ഡിസംബർ 10-ന്, ജീവിതം എത്ര ചെറുതും അതേസമയം അത്ഭുതകരവുമാണെന്ന് എന്നെ ഓർമ്മിപ്പിച്ച ഒരാകാശത്തിന് താഴെ ഞാൻ നിന്നു. മനുഷ്യർക്ക് കൂടുതൽ ദയയും സ്നേഹവുമുണ്ടായിരുന്നെങ്കിൽ, ഭൂമിയിൽ നമുക്ക് ലഭിച്ച ഈ ചെറിയ സമയം എത്ര മനോഹരമാക്കാൻ കഴിയുമായിരുന്നു!

ലോകം ഓരോ ദിവസം കഴിയുന്തോറും കൂടുതൽ കലുഷിതമായി മാറുന്ന കാലത്ത്, ഇത് ഒരു പ്രസംഗം പോലെ തോന്നാം, പക്ഷേ ഏറ്റവും ലളിതമായ സത്യങ്ങളായിരിക്കും ഒരുപക്ഷേ നമ്മൾ മറന്നുപോകുന്നത്... ഞാൻ എന്നെത്തന്നെ ഓർമ്മിപ്പിക്കുകയാണ്. വർഷങ്ങളായി, അറോറ കാണുക എന്ന സ്വപ്നം ഞാൻ മനസ്സിൽ കൊണ്ടുനടന്നു, 17-ാം വയസ്സിൽ ഞാൻ ഇതിനെക്കുറിച്ച് അറിഞ്ഞതു മുതൽ എന്റെ ഹൃദയം അത് മുറുകെപ്പിടിച്ചിരുന്നു.

ആദ്യ ദിവസം യാത്ര മുടങ്ങിയപ്പോൾ എനിക്ക് വല്ലാതെ വിഷമം തോന്നി. പിന്നീട് രണ്ടാം ദിവസം, ലൂയിസ് സന്ദേശം അയച്ചു, നമുക്ക് പോകാൻ കഴിയുമെന്ന്... പക്ഷേ അതിനർത്ഥം വളരെ ദൂരെയുള്ള ഒരു ഡ്രൈവ് വേണ്ടി വരുമെന്നാണ്. ഫിൻലാൻഡിൽ നിന്ന് നോർവീജിയൻ അതിർത്തിയിലേക്ക് തണുത്തുറഞ്ഞ റോഡുകളിലൂടെ ആകെ പന്ത്രണ്ട് മണിക്കൂർ യാത്ര, തണുത്തുറഞ്ഞ വിരലുകൾ, ഉള്ളിൽ ശാന്തമായ പ്രതീക്ഷ...

അവിടെ എത്തിയപ്പോഴേയ്ക്കും പ്രപഞ്ചം നിങ്ങളിത് അർഹിക്കുന്നു എന്ന് മന്ത്രിക്കുന്നത് പോലെ ആകാശം തുറന്നു. നോർത്തേൺ ലൈറ്റ്‌സ്...എന്റെ ജീവിതകാലം മുഴുവൻ ഞാൻ ആഗ്രഹിച്ച ഒരത്ഭുതത്തിന് സാക്ഷ്യം വഹിക്കാൻ, ഒറ്റയ്ക്ക്, മറ്റേതോ ലോകത്തിന്റെ കോണിലേക്ക് യാത്ര പോകാൻ ഞാൻ തീരുമാനിച്ചപ്പോൾ അപ്പയ്ക്ക് ഏറ്റവും അഭിമാനം തോന്നിയിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. പ്രപഞ്ചമേ, നിന്റെ നിശ്ശബ്ദമായ മായാജാലത്തിന് നന്ദി. ഇത്രയധികം മനോഹരമായ ഒന്നിന് സാക്ഷ്യം വഹിക്കാൻ എന്നെ ഇവിടെയെത്തിച്ച ജീവിതത്തിന് നന്ദി..."

Cinema News: Esther Anil share a note on Northern Lights.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി ഒറ്റയാള്‍ പട്ടാളം; സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം'; രൂക്ഷവിമര്‍ശനവുമായി സിപിഐ

നട്ടുച്ചയ്ക്ക് കൂരിരുട്ട്, താപനില കുറയും, നക്ഷത്രങ്ങളും ഗ്രഹങ്ങളും കാണാം; വരുന്നു സമ്പൂര്‍ണ സൂര്യഗ്രഹണം

കബഡി കളിക്കുന്നതിനിടെ സെല്‍ഫിയെടുക്കാനെത്തി; താരത്തെ അക്രമികള്‍ വെടിവച്ചുകൊന്നു; അന്വേഷണം

പാലക്കാട് തിരുമിറ്റിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

ജനവാസ മേഖലയില്‍ കടുവ; രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ അവധി പ്രഖ്യാപിച്ച് കലക്ടര്‍

SCROLL FOR NEXT