തൃഷ/ ട്വിറ്റർ 
Entertainment

എല്ലാം അഭ്യൂഹങ്ങൾ മാത്രം, തൃഷയ്ക്ക് രാഷ്ട്രീയത്തിലേക്ക് വരാൻ ആ​ഗ്രഹമില്ല; വ്യക്തമാക്കി അമ്മ

നടൻ വിജയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താരം രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നത് എന്നായിരുന്നു റിപ്പോർട്ട് 

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ നടി തൃഷ രാഷ്ട്രീയ പ്രവേശത്തിന് ഒരുങ്ങുന്നതായി വാർത്തകൾ വന്നിരുന്നു. നടൻ വിജയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താരം രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നത് എന്നായിരുന്നു തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കോൺ​ഗ്രസിൽ വൈകാതെ ചേരുമെന്നും റിപ്പോർട്ടുകൾ വന്നു. ഇപ്പോൾ ഈ വാർത്തയിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് തൃഷയുടെ അമ്മ. 

തൃഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന വാർത്ത നിഷേധിച്ചിരിക്കുകയാണ് അമ്മ. വാർത്തകൾ അഭ്യൂഹങ്ങൾ മാത്രമാണെന്നാണ് തൃഷയുടെ അമ്മ പറഞ്ഞത്.  തൃഷയ്ക്ക് രാഷ്ട്രീയത്തിൽ ചേരാൻ ആഗ്രഹമില്ലെന്നും നടിയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശാശ്വതമായി അവസാനിപ്പിക്കുമെന്നും അവർ വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

രാഷ്ട്രീയത്തിലെ സാധ്യതകൾ പഠിച്ച ശേഷമായിരിക്കും താരം രാഷ്ട്രീയത്തിലേക്ക് വരിക എന്നായിരുന്നു വാർത്തകൾ. തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള നടിയാണ് തൃഷ. 39കാരിയായ തൃഷ കഴിഞ്ഞ് 20 വർഷത്തിലേറെയാണ് സിനിമാ ലോകത്ത് നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോൾ മോഹൻലാൽ നായകനാവുന്ന റാമിന്റെ ഷൂട്ടിങ് തികത്തിലാണ് താരം, മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവനാണ്’ തൃഷയുടെ പുറത്തുവരാനിരിക്കുന്ന സിനിമ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം: പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍

പോസ്റ്റൽ ബാലറ്റ്; ഭിന്ന ശേഷി / സീനിയർ സിറ്റിസൺ വോട്ടർമാർക്ക് ഫോം വിതരണം തുടങ്ങി

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

SCROLL FOR NEXT