F6 Building Ivory Street special arrangement
Entertainment

ഹൊറർ ത്രില്ലറുമായി കലേഷും കലാരഞ്ജിനിയും; 'F6 ബിൽഡിംഗ് ഐവറി സ്ട്രീറ്റ്' ഫസ്റ്റ് ലുക്ക്

തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഓറാ ടെയ്ൽ സ്റ്റുഡിയോസിന്റെ ബാനറിൽ നവാഗത സംവിധായകൻ അഭയ് ശങ്കർ കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം നിർവഹിക്കുന്ന ഹൊറർ ത്രില്ലർ ചിത്രമാണ് ‘F6 ബിൽഡിംഗ് ഐവറി സ്ട്രീറ്റ്’. തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.

ഹൊറർ, ത്രില്ലർ ഘടകങ്ങൾക്കൊപ്പം കുടുംബബന്ധങ്ങൾ, കോമഡി, പ്രണയം എന്നിവയും സമന്വയിപ്പിച്ചുകൊണ്ട് വ്യത്യസ്തമായൊരു സിനിമാനുഭവമാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കാനൊരുങ്ങുന്നത്. ഇരുണ്ടതും ദുരൂഹത നിറഞ്ഞതുമായ ഒരു കെട്ടിടത്തിന്റെ പശ്ചാത്തലത്തിൽ ഭയത്തോടെയും അമ്പരപ്പോടെയും നിൽക്കുന്ന അമ്മയുടെയും മകന്റെയും ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ പ്രധാന ആകർഷണം.

കേരളത്തിൽ നിന്ന് പുതിയൊരു ജീവിതം തേടി അമ്മയോടൊപ്പം ചെന്നൈയിലേക്ക് താമസം മാറിയെത്തുന്ന ചെറുപ്പക്കാരനായ ഒരു സിനിമാമോഹിയുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. എന്നാൽ പുതിയ താമസസ്ഥലത്ത് ഇവർക്ക് നേരിടേണ്ടിവരുന്ന ദുരൂഹവും അമാനുഷികവുമായ സംഭവങ്ങൾ അവരുടെ ജീവിതത്തെ ഭീതിയുടെ നിഴലിലാക്കുന്നു.

ആ വീട്ടിനുള്ളിൽ അരങ്ങേറുന്ന ഭയാനകമായ സംഭവങ്ങളും അതിനു പിന്നിലെ നിഗൂഢതകളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. കലേഷ് രാമാനന്ദ് നായകനായെത്തുന്ന ചിത്രത്തിൽ ശ്രദ്ധ ഗോകുൽ നായികയാകുന്നു. കലേഷ് ഈ ചിത്രത്തിൽ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

കലാരഞ്ജിനിയും സുപ്രധാന വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. രമേഷ് തിലക്, തലൈവാസൽ വിജയ്, ചാർമിള, ടിഎസ്ആർ ശ്രീനിവാസൻ, കുംകി അശ്വിൻ, ഡോ അമർ രാമചന്ദ്രൻ, പ്രതിഭാ പ്രതാപ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ശ്രീജിത്ത് ഇടവനയാണ് ഈ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്.

പ്രശാന്ത് പ്രണവമാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. എം എസ് അയ്യപ്പൻ നായരാണ് ചിത്രത്തിലെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. സ്റ്റണ്ട് മാസ്റ്റർ ജാക്കി ജോൺസൺ വ്യത്യസ്തമായി ഈ ചിത്രത്തിലെ പ്രോജക്ട് ഡിസൈനറായും ദീപു ചന്ദ്രൻ വിഎഫ്എക്സ് വിഭാഗത്തിന്റെ ചുമതലയും വഹിക്കുന്നു. വിനീത് ശ്രീനിവാസൻ, ഹിഷാം അബ്ദുൽ വഹാബ്, അനില രാജീവ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

നവീൻ കണ്ണൻ, ഭീം ജി, നവീൻ മാരാർ, രഞ്ജിത്ത് എന്നിവരാണ് ഗാനരചയിതാക്കൾ. പ്രദീപ് ശങ്കറാണ് കളറിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. വളരെ വ്യത്യസ്തമായ പോസ്റ്റർ ഡിസൈൻസും ലിറിക്കൽ സോങ് വിഡിയോസും ചെയ്തിരിക്കുന്നത് എസ കെ ഡി ആണ്. സൗണ്ട് ഡിസൈനും മിക്സിംഗും സിഎം സാദിഖും സൗണ്ട് എഡിറ്റിംഗ് ചരൺ വിനായകും ചേർന്ന് ചെന്നൈ ആർ കെ സ്റ്റുഡിയോസിൽ നിർവഹിക്കുന്നു.

കോർ എക്സിക്യൂട്ടീവ്സ്- മിഥുൻ മാമ്മൂട്ടിൽ, എം ഉമ. കലാസംവിധാനം- എസ്പി നാഗരാജ്, പ്രൊഡക്ഷൻ മാനേജ്മെന്റ്- കെ മഹേന്ദ്രൻ, വസ്ത്രാലങ്കാരം- കെ രാമു, മേക്കപ്പ്- രോഹിണി കെഎസ്. ചെന്നൈയിലും തിരുവനന്തപുരത്തുമായാണ് ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. 2027 ജനുവരിയിൽ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. പിആർഒ- എം കെ ഷെജിൻ.

F6 Building Ivory Street movie first look poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്നെ ഒഴിവാക്കിയെന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ദോഷകരം, വേദനയുണ്ടാക്കുന്നു'; ബോര്‍ഡ് നിയമനത്തില്‍ ലീഗില്‍ അതൃപ്തി പുകയുന്നു, പ്രതിഷേധം സോഷ്യല്‍മീഡിയില്‍

ജീവിത നിലവാരം, അന്താരാഷ്ട്ര യാത്രാ സൗകര്യം; ഹാപ്പി പാസ്പോര്‍ട്ട് ഇന്‍ഡക്സില്‍ യുഎഇക്ക് നേട്ടം

'മോദി കംപ്യൂട്ടറിന് മുന്നില്‍ ഇരുന്ന് ഫോണ്‍ ചോര്‍ത്തില്ല'; രാഹുലിന്റെ ആരോപണത്തില്‍ പ്രതികരിച്ച് സാം പിട്രോഡ

12 മില്യണ്‍ വ്യൂസ് നേടിയ റീല്‍; അത് കണ്ടാണ് അമലേട്ടന്‍ ഈ സിനിമയിലേക്ക് വിളിച്ചത്; തുറന്നു പറഞ്ഞ് ഹന്‍സിക

അറിഞ്ഞില്ലേ?... കൊച്ചി വാട്ടർ മെട്രോയിൽ വൻ അവസരം, ITI മുതൽ യോഗ്യത