ഫയല്‍ ചിത്രം 
Entertainment

'കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിന് എതിര്, ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും പോസ്റ്റ് നീക്കം ചെയ്തു'; വിശദീകരണവുമായി സുരാജ് വെഞ്ഞാറമൂട്

താനല്ല പോസ്റ്റ് നീക്കം ചെയ്തത് എന്ന് വ്യക്തമാക്കിക്കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സുരാജ്

Author : സമകാലിക മലയാളം ഡെസ്ക്

ണിപ്പൂരിൽ രണ്ട് സ്ത്രീകളെ ന​ഗ്നരാക്കി നടത്തിയ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂട് ശക്തമായി പ്രതികരിച്ചിരുന്നു. ഇത് വലിയ വാർത്തയാവുകയും ചെയ്തു. എന്നാൽ പിന്നീട് താരത്തിന്റെ പോസ്റ്റ് അപ്രത്യക്ഷമായി. അതോടെ സുരാജ് പോസ്റ്റ് നീക്കം ചെയ്തു എന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ താനല്ല പോസ്റ്റ് നീക്കം ചെയ്തത് എന്ന് വ്യക്തമാക്കിക്കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സുരാജ് ഇപ്പോൾ. 

കമ്യൂണിറ്റി സ്റ്റാൻഡേർഡിന് എതിരാണെന്ന് കാണിച്ച് ഫെയ്സ്ബുക്കും ഇൻസ്റ്റ​ഗ്രാമും പോസ്റ്റ് നീക്കം ചെയ്തു എന്നാണ് താരം പറഞ്ഞത്. ‘മണിപ്പൂരിലെ സംഭവം ആയി ബന്ധപെട്ടു അല്പം മുൻപ് പങ്കുവച്ച പോസ്റ്റ്‌ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിന് എതിരാണ് എന്ന കാരണത്താൽ ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും നീക്കം ചെയ്യ്തതായി കാണുന്നു... ഷെയർ ചെയ്തവർ ശ്രദ്ധിക്കുമല്ലോ.’’- എന്നാണ് സുരാജ് കുറിച്ചത്. 

മണിപ്പൂരിൽ നിന്നുള്ള ക്രൂരമായ വിഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സുരാജ് പ്രതികരണവുമായി എത്തിയത്. മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ടു തല കുനിഞ്ഞുപോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ- എന്നാണ് മണിപ്പൂരിനെക്കുറിച്ചുള്ള വാർത്തയുടെ സ്ത്രീൻഷോട്ട് പങ്കുവച്ച് താരം കുറിച്ചത്. 

മണിപ്പുരിൽ കുക്കി വിഭാഗത്തിലെ രണ്ടു സ്ത്രീകളാണ് ക്രൂരമായ ആക്രമത്തിന് ഇരയായത്. ഇതിന്റെ വിഡിയോ വൈറലായതോടെ നിരവധിപേരാണ് പ്രതികരണവുമായി എത്തിയത്. അതിനു പിന്നാലെ വിഡിയോ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ സാമൂഹ്യമാധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത