ഒരുകാലത്ത് ബോളിവുഡിൽ നിറഞ്ഞു നിന്നിരുന്ന നടനാണ് ഫർദീൻ ഖാൻ. എന്നാൽ തുടർച്ചയായ പരാജയങ്ങൾ താരത്തെ അഭിനയത്തിൽ നിന്ന് അകറ്റി. പിന്നീട് താരം വാർത്തകളിൽ നിറയുന്നത് ലുക്കിന്റെ പേരിലാണ്. മസിൽ ബോഡിയുമായി ആരാധകരുടെ മനം കവർന്നിരുന്ന ഫർദീൻ ഖാൻ പിന്നീട് ശരീരഭാരം കൂടി തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയിലായി. തുടർന്ന് താരത്തിന് രൂക്ഷമായ ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നു. ഇപ്പോൾ വിമർശകർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
ശരീര ഭാരം കുറച്ച് വമ്പൻ മേക്കോവറിലാണ് ഫർദീൻ എത്തുന്നത്. ആരാധകരെ ഞെട്ടിക്കുന്നതാണ് പുത്തൻ ലുക്ക്. ഇപ്പോൾ പഴയതിനേക്കാൾ സുന്ദരനായണെന്നാണ് കമന്റ്. പുത്തൻ ലുക്കിൽ ബോളിവുഡിലേക്ക് തിരിച്ചുവരാനുള്ള തയാറെടുപ്പിലാണ് താരം. സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായി മുകേഷ് ഛബ്രയുടെ ഓഫിസിനു വെളിയിലാണ് ഫര്‍ദീന്‍ മാധ്യമങ്ങളുടെ കണ്ണില്‍ പതിഞ്ഞത്. അതിനാലാണ് അഭിനയത്തിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവായി വിലയിരുത്തപ്പെടുന്നത്.
നടനും സംവിധായകനും നിർമാതാവുമായ ഫിറോസ് ഖാന്റെ മകനായ ഫർദീൻ ഖാൻ 1998 ൽ പ്രേം അഗൻ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെത്തിയത്. 2005 ൽ ഇറങ്ങിയ നോ എണ്ട്രി എന്ന ഹാസ്യ ചിത്രം വിജയമായതോടെ ഫർദീൻ ശ്രദ്ധനേടി. പിന്നീട് തുടർച്ചയായി ചിത്രങ്ങൾ പരാജയപ്പെട്ടതോടെ 2010 ന് ശേഷം അഭിനയത്തിൽ നിന്ന് അദ്ദേഹം വിടവാങ്ങിയത്. തുടർന്ന് ആരാധകർക്ക് മുൻപിൽ വളരെ കുറച്ചാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ശരീരഭാരം ഉയർന്നതോടെ രൂക്ഷമായ ബോഡി ഷെയ്മിങ് നേരിട്ട താരം ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. അതിന് പിന്നാലെയാണ് താരത്തിന്റെ തിരിച്ചുവരവ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates