ജോജി ടീസറിൽ നിന്ന് 
Entertainment

ചൂണ്ടയിട്ട് കാത്തിരിക്കുന്ന ഫഹദ്, ദിലീഷ് പോത്തന്റെ 'ജോജി' ആമസോൺ പ്രൈമിൽ; ടീസർ പുറത്ത്

ഷേക്പിയറുടെ മാക്ബത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രമൊരു ക്രൈം ഡ്രാമയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ജോജിയുടെ റിലീസ് പ്രഖ്യാപിച്ചു. ആമസോൺ പ്രൈമിലൂടെ ഏപ്രിൽ ഏഴിനാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ടീസറും പുറത്തുവന്നു. ഷേക്പിയറുടെ മാക്ബത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രമൊരു ക്രൈം ഡ്രാമയാണ്. 

കുളത്തിൽ ചൂണ്ടയിട്ട് മീൻ പിടിക്കാൻ ഇരിക്കുന്ന ഫഹദിനെയാണ് ട്രെയിലറിൽ കാണുന്നത്. ശ്യാം പുഷ്കരനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ബാബുരാജ്, ഷമ്മി തിലകൻ, അലിസ്റ്റർ അലക്സ്, ഉണ്ണിമായ പ്രസാദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഭാവന സ്റ്റുഡിയോയുടെ ബാനറാണ് സിനിമയുടെ നിർമാണം.

ഷേക്പിയറുടെ ട്രാജഡി നാടകമായ 'മക്ബത്തി'ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്. അത്യാഗ്രഹം, അഭിലാഷം, കൊലപാതകം, രഹസ്യം എന്നീ പ്ലോട്ടുകൾ ഉൾപ്പെടുത്തി ഇതിന്റെ മറ്റൊരു പതിപ്പാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. നിന്ന് കർഷക കുടുംബത്തിലെ ഇളയ മകനായ ജോജി എന്ന കഥാപാത്രത്ത ചുറ്റിപ്പറ്റിയാണ് ഈ കഥ നടക്കുന്നത്. എൻജിനീയറിങ് ഡ്രോപ്പ് ഔട്ടായ ജോജിക്ക് അതിസമ്പന്നനായ എൻആർഐയാകണമെന്നാണ് ആ​ഗ്രഹം. കുടുംബത്തിൽ അപ്രതീക്ഷിതമായുണ്ടാകുന്ന ഒരു സംഭവത്തെ തുടർന്ന് ജോജി തന്റെ പദ്ധതികൾ നടപ്പിലാക്കുന്നതാണ് സിനിമ. 

തൊണ്ടിമുതലും ദൃക്സാക്ഷിക്കും ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ദിലീഷ് സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും പ്രേക്ഷകരുടെ മനം കവർന്നിരുന്നു. അതിനാൽ വളരെ പ്രതീക്ഷയോടെയാണ് ജോജിക്കായി ആരാധകർ കാത്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തലയറുത്ത നിലയില്‍, ശരീരത്തില്‍ 35 ഓളം വെട്ടുകള്‍; നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

വെള്ളം നിറച്ച സിറിഞ്ചുകൾ ദേഹത്ത് കുത്തിയിറക്കി, നഖം പിഴുതെടുത്തു; പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദ്ദനം; നാലുപേരെ സാഹസികമായി പിടികൂടി പൊലീസ്

പരീക്ഷാ തട്ടിപ്പിൽ പിഎസ് സിക്കെതിരെ ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്, മുഖ്യമന്ത്രിക്കെതിരെ ഖാർ​ഗെയ്ക്ക് പരാതി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'തിരുവനന്തപുരത്തിന്റെ ആത്മാവിനെ കൊന്ന് നെയ്യാറില്‍ സ്മാരകം പണിയരുത്'; മൃഗശാല മാറ്റാനുള്ള നീക്കം എതിര്‍ത്ത് മുന്‍ ജോയിന്റ് ഡയറക്ടര്‍