ഫഹദ് ഫാസിൽ ഇന്‍സ്റ്റഗ്രാം
Entertainment

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ

പുഷ്പയുടെ രണ്ടാം ഭാ​ഗത്തിലും ഇതേ കഥാപാത്രമായി ഫഹദ് ചിത്രത്തിൽ എത്തുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

'പുഷ്പ' എന്ന ചിത്രം സംവിധായകൻ സുകുമാറിനോടുള്ള ശുദ്ധമായ സ്നേഹവും സഹകരണവും മാത്രണാണെന്ന് നടൻ ഫഹദ് ഫാസിൽ. ആ ചിത്രത്തിലെ ഭൻവർ സിം​ഗ് ഷെഖാവത്ത് എന്ന പൊലീസ് കഥാപാത്രം തന്റെ കരിയറിൽ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും ഫഹദ് ഫിലിം കമ്പനിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അല്ലു അർജുൻ നായകനായി 2021ൽ പുറത്തിറങ്ങിയ പുഷ്പയിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തിയത്. പുഷ്പയുടെ രണ്ടാം ഭാ​ഗത്തിലും ഇതേ കഥാപാത്രമായി ഫഹദ് ചിത്രത്തിൽ എത്തുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'പുഷ്പയുടെ രണ്ടാം ഭാ​ഗം റിലീസിന് ശേഷം വലിയൊരു മാജിക്കാണ് പ്രേക്ഷകർ എന്നിൽ നിന്നും പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ ചിത്രം യഥാർഥത്തിൽ സുകുമാർ സാറിനോടുള്ള ശുദ്ധമായ സഹകരണവും സ്നേഹവുമാണ്. എനിക്ക് ചെയ്യാനുള്ളത് ഞാൻ ഇവിടെ ചെയ്യുന്നുണ്ട്. ആരോടും ബഹുമാനക്കുറവില്ല. എന്റെ ജീവിതം മലയാള സിനിമയാണ്'- ഫഹദ് പറഞ്ഞു.

രാജ്യത്തിനും അകത്തും പുറത്തും തരം​ഗ സൃഷ്ടച്ച പുഷ്പ: ദി റൂളിന്റെ രണ്ടാം ഭാ​ഗം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. രശ്മിക മന്ദാനയാണ് രണ്ടാം ഭാ​ഗത്തിലും നായികയായി എത്തുന്നത്. ചിത്രം ഓ​ഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തിയേറ്ററുകളിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT