തന്റെ മികവുറ്റ പ്രകടനത്തിലൂടെ തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയിരിക്കുകയാണ് ഫഹദ് ഫാസിൽ. പുഷ്പയ്ക്കും വിക്രത്തിനും മാരി ശെൽവരാജിന്റെ മാമന്നനിലും പ്രധാന വേഷത്തിൽ താരമെത്തുന്നുണ്ട്. ഇപ്പോൾ മലയാളത്തിലെ താരത്തിന്റെ പുതിയ ചിത്രം പാച്ചുവും അത്ഭുതവിളക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യന്റെ അരങ്ങേറ്റ സിനിമയാണ് ഇത്.
കയ്യിൽ ബാഗും സഞ്ചികളുമായി നടന്നുപോകുന്ന ഫഹദിനെയാണ് പോസ്റ്ററിൽ കാണുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് അഖിൽ തന്നെയാണ്. ഇരട്ട സഹോദരനായ അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന സിനിമ ഹിറ്റായിരുന്നു. ഇതോടെ സത്യൻ അന്തിക്കാടിന്റെ രണ്ടാമത്തെ മകനും സ്വതന്ത്ര സംവിധായകനായുകയാണ്. സത്യന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു അഖിൽ. അദ്ദേഹം ചെയ്ത ഡോക്യുമെന്ററികൾ രാജ്യാന്തര ബഹുമതികൾ നേടിയിട്ടുണ്ട്.
സേതു മണ്ണാർക്കാടാണു നിർമാണവും വിതരണവും. തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ് സംഗീതം. ശരൺ വേലായുധൻ ഛായാഗ്രഹണം. ഗോവ, എറണാകുളം എന്നിവിടങ്ങളായിരുന്നു ലൊക്കേഷൻ. പ്രൊഡക്‌ഷന്‍ ഡിസൈന്‍ രാജീവന്‍, വസ്ത്രാലങ്കാരം ഉത്തര മേനോന്‍, സിങ്ക് സൗണ്ട് അനില്‍ രാധാകൃഷ്ണന്‍, കലാസംവിധാനം അജി കുട്ടിയാനി, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, സൗണ്ട് മിക്സ് സിനോയ് ജോസഫ്, മേക്കപ്പ് പാണ്ഡ്യന്‍, സ്റ്റില്‍സ് മോമി, അസോസിയേറ്റ് ഡയറക്ടര്‍ ആരോണ്‍ മാത്യു, വരികള്‍ മനു മഞ്ജിത്ത്. ഈ വർഷം ഡിസംബറിലാണ് ചിത്രം റിലീസ് ചെയ്യുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates