മാരീസൻ, ഫഹദ് ഫാസിൽ (Fahadh Faasil) ഫെയ്സ്ബുക്ക്
Entertainment

'തമിഴിൽ നിന്ന് ഇതുപോലെയുള്ള സിനിമകൾ വന്നാൽ, ഞാൻ‌ അതിനു വേണ്ടി മരിക്കും'; മാരീസനെക്കുറിച്ച് ഫഹദ്

ഇത് വളരെ നന്നായി എഴുതിയ ഒരു സിനിമയാണെന്ന് എനിക്ക് തോന്നുന്നു.

സമകാലിക മലയാളം ഡെസ്ക്

മാമന്നൻ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തിന്റെയും തമിഴകത്തിന്റെയും മനം കവർന്ന കോമ്പോയാണ് വടിവേലുവിന്റെയും ഫഹദിന്റെയും. ഇരുവരും ഒന്നിച്ചെത്തുന്ന പുതിയ ചിത്രമാണ് മാരീസൻ. സുധീഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രിവ്യൂ ഷോയ്ക്കും മികച്ചാഭിപ്രായമാണ് ലഭിക്കുന്നത്. ജൂലൈ 25 നാണ് ചിത്രം തിയറ്ററുകളിലെത്തുക.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി ഫഹദ് സിനിമയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണിപ്പോൾ വൈറലായി മാറുന്നത്. തിരക്കിട്ട് ഷൂട്ട് ചെയ്ത് പൂർത്തിയാക്കുന്നതിന് പകരം തിരക്കഥയുടെ ക്രമത്തിന് അനുസരിച്ചാണ് ചെയ്തതെന്നും അതൊട്ടും ചെലവ് കുറഞ്ഞ ഒരു കാര്യമായിരുന്നില്ലെന്നും പറയുകയാണ് ഫഹദ്. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഫഹദ്.

"മാരീസന്റെ കാര്യത്തിൽ അത് വളരെ നീണ്ട ഒരു ഭൂപ്രദേശമായതിനാൽ, മഴ ഒരു പ്രശ്നമായി മാറിയിരുന്നു. അതുകൊണ്ട് തന്നെ ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്ക് വീണ്ടും റീ പ്ലാൻ ചെയ്യേണ്ടതായും മാറ്റേണ്ടതായും വന്നു. പക്ഷേ നമ്മൾ ആ ക്രമത്തിന് അനുസരിച്ച് തന്നെ ഷൂട്ട് ചെയ്യുകയും ചെയ്തു". അതേസമയം മാരീസനിലെ പ്രധാന കഥാപാത്രങ്ങൾ വിശ്വസനീയരല്ലെന്നും ഫഹദ് പറഞ്ഞു.

"അതെ, ആരെയും വിശ്വസിക്കാൻ കഴിയില്ല. എല്ലാവർക്കും ഒരു ടൂൾ ഉണ്ട്, അവർ എന്താണ് പറയുന്നതെന്ന് നിങ്ങൾക്ക് അറിയില്ല. എന്നാൽ സ്‌ക്രീനിൽ വരുന്ന എല്ലാ സ്ത്രീകളെയും നിങ്ങൾക്ക് വിശ്വസിക്കാം. അതാണ് ഈ സിനിമയിലെ കാര്യം. ഇത് വളരെ നന്നായി എഴുതിയ ഒരു സിനിമയാണെന്ന് എനിക്ക് തോന്നുന്നു.

കഥ കേട്ടപ്പോൾ തന്നെ എനിക്ക് സന്തോഷമായി. ആളുകൾ ഇത് കണ്ടിട്ട് എങ്ങനെ പ്രതികരിക്കും എന്നറിയാനുള്ള ആവേശത്തിലാണ് ഞാനിപ്പോൾ". അതോടൊപ്പം തന്നെ ക്രിയേറ്റിവായി നിലനിർത്തുന്നത് മാരീസൻ പോലെയുള്ള സിനിമകളാണെന്നും ഫഹദ് കൂട്ടിച്ചേർത്തു.

“ഇതൊരു ചെറിയ ഇടമാണ്, എനിക്ക് ഇവിടം വളരെ ഇഷ്ടമാണ്. ആളുകൾ പ്രതീക്ഷിക്കുന്ന സിനിമയല്ല ഇത്. അവർ പ്രതീക്ഷിക്കുന്നതിനേക്കാൾ മികച്ചതായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഇതുപോലുള്ള സിനിമകൾ തമിഴിൽ ചെയ്യാൻ അവസരം ലഭിക്കുമ്പോൾ, ഞാൻ അതിനു വേണ്ടി മരിക്കും". ഫഹദ് വ്യക്തമാക്കി.

ആറുമനമേ, മലയാള ചിത്രം വില്ലാളി വീരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുധീഷ് ഒരുക്കുന്ന ചിത്രമാണ് മാരീസൻ. സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മിക്കുന്ന 98-ാമത് സിനിമയാണ് മാരീസന്‍. യുവന്‍ ശങ്കര്‍ രാജയാണ് മാരീസന് സംഗീതം ഒരുക്കുന്നത്. കലൈശെല്‍വന്‍ ശിവാജി ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിങും നിര്‍വഹിക്കുന്നു.

Maareesan Release: Actor Fahadh Faasil opens up Tamil Movie Maareesan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT