ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'എന്നെ വീട്ടുകാര്‍ വിളിച്ചിരുന്നത് ഇന്ദിരാ ഗാന്ധിയെന്ന്'; കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ച് കങ്കണ റണാവത്ത്

കുട്ടി കങ്കണയുടെ ഹെയര്‍ സ്റ്റൈലാണ് ഇന്ദിരാഗാന്ധി എന്ന പേര് നേടിക്കൊടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി എത്തി ഞെട്ടിക്കാനുള്ള തയാറെടുപ്പിലാണ് നടി കങ്കണ റണാവത്ത്. താരം ഇന്ദിരാ ഗാന്ധിയുടെ വേഷത്തില്‍ എത്തുന്ന എമര്‍ജന്‍സി ഇതിനോടകം ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോള്‍ തന്റെ കുട്ടിക്കാലത്തെ ചിത്രത്തിനൊപ്പം കങ്കണ പങ്കുവച്ച ഓര്‍മകളാണ് ശ്രദ്ധ നേടുന്നത്. കുട്ടിക്കാലത്ത് തന്നെ ബന്ധുക്കള്‍ ഇന്ദിരാ ഗാന്ധി എന്നാണ് വിളിച്ചിരുന്നത് എന്നാണ് താരം പറയുന്നത്. 

കുട്ടി കങ്കണയുടെ ഹെയര്‍ സ്റ്റൈലാണ് ഇന്ദിരാഗാന്ധി എന്ന പേര് നേടിക്കൊടുത്തത്. സ്‌കൂള്‍ യൂണിഫോം ധരിച്ചു നില്‍ക്കുന്ന കങ്കണയെയാണ് ചിത്രത്തില്‍ കാണുന്നത്. എന്നാല്‍ ആരാധകരെ ശ്രദ്ധ ആകര്‍ഷിക്കുക ചുരുണ്ട ഷോര്‍ട്ട് ഹെയറിലേക്കാണ്. ഹെയര്‍സ്‌റ്റൈല്‍ കാരണം തന്റെ ബന്ധുക്കള്‍ എന്നെ ഇന്ദിരാ ഗാന്ധിയെന്നാണ് വിളിച്ചിരുന്നത് എന്നാണ് താരം ആ ചിത്രത്തിനൊപ്പം കുറിച്ചത്. അതിനു പിന്നാലെ മറ്റൊരു കുട്ടിക്കാല ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. കുട്ടിയായിരുന്ന സമയത്ത് ഞാന്‍ ആരുടേയും ഹെയര്‍ സ്റ്റൈല്‍ പിന്തുടര്‍ന്നിരുന്നില്ല. ഗ്രാമത്തിലെ ബാര്‍ബറിന്റെ അടുത്ത് ഞാന്‍ തന്നെ പോയി മുടിവെട്ടിക്കും. ഷോര്‍ട്ട് ഹെയര്‍ എനിക്ക് ഇഷ്ടമുള്ളതിനാല്‍ അങ്ങനെയാവും മുടി വെട്ടിക്കുക. ഇത് എന്റെ കുടുംബത്തില്‍ ഒരുപാട് തമാശയ്ക്ക് കാരണമായിട്ടുണ്ട്. പട്ടാളത്തില്‍ നിന്നുള്ള എല്ലാ അമ്മാവന്മാരും എന്നെ ഇന്ദിരാ ഗാന്ധി എന്നാണ് വിളിച്ചിരുന്നത്.- കങ്കണ കുറിച്ചു. 

കഴിഞ്ഞ ദിവസം എമര്‍ജനി ചിത്രീകരണം പൂര്‍ത്തിയായ വിവരം താരം അറിയിച്ചിരുന്നു. ഇത് മോഹന്‍ലാല്‍ സ്വതന്ത്ര്യമായി സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രമാണ്. ഇന്ദിരാ ഗാന്ധിയുടെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. അനുപം ഖേര്‍, മഹിമ ചൗധരി, വിശാഖ് നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT