Fahadh Faasil ഫയല്‍
Entertainment

'ആ സിനിമയുടെ കാര്യത്തില്‍ ഞാന്‍ പരാജയപ്പെട്ടു'; നിരാശനായി ഫഹദ്; അത് പുഷ്പ 2 തന്നെയെന്ന് ആരാധകര്‍!

പുഷ്പ 2 ആണെന്ന അനൂമാനത്തിലേക്കാണ് ആരാധകരെത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഓരോ സിനിമയേയും പ്രതീക്ഷകളോടെയാകും അഭിനേതാക്കള്‍ സമീപിക്കുക. എന്നാല്‍ എല്ലാ സിനിമകളും പ്രതീക്ഷിച്ച റിസള്‍ട്ട് നല്‍കണമെന്നില്ല. നല്ല സിനിമയൊരുക്കാനും നന്നായി അഭിനയിക്കാനും സാധിച്ചാലും ബോക്‌സ് ഓഫീസില്‍ വിജയിച്ചെന്ന് വരില്ല. അതേസമയം ചിലപ്പോഴൊക്കെ അഭിനയത്തിലും മേക്കിംഗിലുമൊന്നും തൃപ്തരല്ലെങ്കിലും സിനിമ കേറിയങ്ങ് കൊളുത്തും. സിനിമ ഹിറ്റായിട്ടും തങ്ങളുടെ പ്രകടനത്തില്‍ തൃപ്തരല്ലാതെ സംസാരിക്കുന്ന നിരവധി താരങ്ങളെ കണ്ടിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ ഒരു സിനിമയെക്കുറിച്ചുള്ള ഫഹദ് ഫാസിലിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഈയ്യടുത്തിറങ്ങിയൊരു സിനിമയുടെ കാര്യത്തില്‍ താന്‍ പരാജയപ്പെട്ടുവെന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്. സിനിമയുടെ പേര് വെളിപ്പെടുത്താന്‍ ഫഹദ് ഫാസില്‍ ഒരുക്കമായിട്ടില്ല. പക്ഷെ താരത്തിന്റെ വാക്കുകളില്‍ നിന്നും ഇത് പുഷ്പ 2 ആണെന്ന അനൂമാനത്തിലേക്കാണ് ആരാധകരെത്തുന്നത്. ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദിന്റെ പരാമര്‍ശം.

'കഥാപാത്രത്തിന്റെ ധാര്‍മിക വശം എനിക്ക് പ്രധാനപ്പെട്ടതാണ്. ഇവര്‍ എന്തുകൊണ്ട് ഇങ്ങനെ ചെയ്തുവെന്ന് പരിശോധിക്കും. എന്നാല്‍ കഴിഞ്ഞ വര്‍ഷം വന്ന ഒരു സിനിമയുടെ കാര്യത്തില്‍ ഞാന്‍ പരാജയപ്പെട്ടു. എനിക്ക് ആ സിനിമയെ പറ്റി സംസാരിക്കണമെന്നില്ല. കാര്യങ്ങള്‍ നിങ്ങളുടെ നിയന്ത്രണത്തിലല്ലെങ്കില്‍ പിന്നെ അത് വിട്ടേക്കണം. കിട്ടിയ പാഠം ഉള്‍ക്കൊണ്ട് അങ്ങ് പോകണം'' എന്നാണ് ഫഹദ് പറഞ്ഞത്.

പോയ വര്‍ഷം ഫഹദിന്റേതായി പുറത്തിറങ്ങിയത് ആവേശം, പുഷ്പ 2, വേട്ടയ്യന്‍, ബോഗെയ്ന്‍വില്ല എന്നീ ചിത്രങ്ങളാണ്. ആവേശം വലിയ ഹിറ്റായി മാറിയിരുന്നു. മറ്റ് സിനിമകളെക്കുറിച്ച് ഫഹദ് പലവട്ടം സംസാരിച്ചിട്ടുണ്ട്. എന്നാല്‍ പുഷ്പ 2വിനെക്കുറിച്ച് നേരത്തെ തന്നെ ഫഹദ് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫഹദ് പരാമര്‍ശിച്ച സിനിമ പുഷ്പ 2 തന്നെയാകുമെന്നാണ് ആരാധകര്‍ പറയുന്നത്.

അല്ലു അര്‍ജുന്‍ നായകനായ പുഷ്പയുടെ ആദ്യഭാഗത്തില്‍ ഫഹദിന്റെ കഥാപാത്രം വലിയ കയ്യടി നേടിയിരുന്നു. രണ്ടാം ഭാഗത്തില്‍ ഫഹദും അല്ലുവും നേര്‍ക്കുനേര്‍ വരുന്നതു കാണാം എന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. ചിത്രം വലിയ ഹിറ്റായെങ്കിലും ഫഹദിന്റെ കഥാപാത്രത്തിന്റെ കാര്യത്തില്‍ ആരാധകര്‍ നിരാശരായിരുന്നു. ഫഹദിന്റെ കഥാപാത്രത്തെ കോമാളിയാക്കിയെന്നായിരുന്നു ആരാധകരുടെ വിമര്‍ശനം. ഇതും കൂടി കണക്കിലെടുത്താണ് ഫഹദ് പേരെടുത്ത് പറയാതെ വിമര്‍ശിച്ച സിനിമ പുഷ്പ 2 ആയിരിക്കുമെന്ന അനുമാനത്തിലേക്ക് ആരാധകരെത്തുന്നത്.

Cinema News : Fahadh Faasil is disappointed with a film. Fans assumes its Pushpa 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

'അത്ഭുതത്തിനായി കൈകോർക്കുന്നു', ഇന്ദ്രജിത്ത് - ലിജോ ജോസ് സിനിമ വരുന്നു

സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

SCROLL FOR NEXT