Dhurandhar 2 എക്സ്
Entertainment

ഹംസയും പിന്ദയും തമ്മിൽ പൊരിഞ്ഞ അടി, ദേ കണ്ണാടിയിൽ കാമറാമാൻ! 'ധുരന്ധർ 2' വിലെ അബദ്ധം കണ്ടുപിടിച്ച് പ്രേക്ഷകർ

രംഗത്തിൽ സംഭവിച്ച ചെറിയ ശ്രദ്ധക്കുറവ് ചിത്രത്തിന്റെ മൊത്തം അനുഭവത്തെ ബാധിക്കുന്നില്ലെന്ന് ചിലർ ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഡെസ്ക്

ആദിത്യ ധർ സംവിധാനം ചെയ്യുന്ന ധുരന്ധർ 2 വിന്റെ മേക്കിങ് ക്വാളിറ്റിയ്ക്ക് വൻ അഭിനന്ദപ്രവാഹമാണ് സോഷ്യൽ മീഡിയയിൽ. ചിത്രത്തിലെ ഓരോ സീനുകളുടെയും മേക്കിങ് ലെവലിനെ അഭിനന്ദിച്ചു കൊണ്ടാണ് ഓരോ സിനിമാ പ്രേക്ഷകനും രം​ഗത്തെത്തുന്നത്. പീക്ക് ഡീറ്റൈലിങ് എന്നാണ് സിനിമ കണ്ട ഓരോരുത്തരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

എന്നാലിപ്പോൾ ചിത്രത്തിൽ സംവിധായകന് പറ്റിയ ഒരബദ്ധം കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. ചിത്രത്തിലെ ഒരു പ്രധാനപ്പെട്ട ആക്ഷൻ സീനിൽ ഛായാഗ്രഹകനും ഉൾപ്പെട്ടതാണ് സിനിമാ പ്രേമികളുടെ കണ്ണിലുടക്കിയത്. കഥയിലും തിരക്കഥയിലും നിർമാണത്തിലും അങ്ങേയറ്റം സൂക്ഷ്മത പുലർത്തിയ സംവിധായകന് സംഭവിച്ച അബദ്ധത്തിൽ ആരാധകർ ഞെട്ടലും പ്രകടിപ്പിക്കുന്നുണ്ട്.

ഉദയ്ബിർ സന്ധു അവതരിപ്പിക്കുന്ന പിന്ദ എന്ന കഥാപാത്രവുമായുള്ള രൺവീറിന്റെ കാരക്ടർ ഹംസയുടെ ഫൈറ്റിലാണ് സംഭവം. ബാത്‌റൂമിൽ വെച്ചുള്ള ഫൈറ്റിൽ, കണ്ണാടിയിൽ ഛായാഗ്രഹകനെയും കാമറെയെയും കാണാം. ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

സംവിധായകനെ പ്രശംസിക്കാൻ ഉപയോഗിക്കുന്ന 'പീക് ഡീറ്റൈലിങ്' എന്ന വാക്കുതന്നെ പരിഹാസരൂപേണ ഉപയോഗിച്ചാണ് ട്രോളുകളിലധികവും. അതേസമയം, സംവിധായകനെ ന്യായീകരിച്ചും ചിലർ രംഗത്തെത്തി. രംഗത്തിൽ സംഭവിച്ച ചെറിയ ശ്രദ്ധക്കുറവ് ചിത്രത്തിന്റെ മൊത്തം അനുഭവത്തെ ബാധിക്കുന്നില്ലെന്ന് ചിലർ ചൂണ്ടിക്കാട്ടി.

വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളന് പോലും തെറ്റുപറ്റുന്നുണ്ടെന്നും, 'ധുരന്ധർ 2'-ലെ അബദ്ധം ക്ഷമിക്കാവുന്നതുമാണെന്നാണ് മറ്റുചിലർ അഭിപ്രായപ്പെടുന്നത്. ഇതിനിടെ, പ്രചരിക്കുന്ന സ്‌ക്രീൻഷോട്ടുകളിൽ തന്നെ സംശയം പ്രകടിപ്പിക്കുന്നവരും അനവധിയാണ്.

എഐ നിർമിതമാണോ പ്രചരിക്കുന്ന സ്‌ക്രീൻഷോട്ടും ചെറു വിഡിയോയും എന്നാണ് ഇത്തരക്കാരുടെ ചോദ്യം. അതേസമയം ചിത്രത്തെ വിമർശിച്ച് കഴിഞ്ഞ ​ദിവസം നടിയും കോൺ​ഗ്രസ് എംപിയുമായ ദിവ്യ സ്പന്ദന രം​ഗത്തെത്തിയിരുന്നു. അതേസമയം റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ ചിത്രം ആ​ഗോളത്തലത്തിൽ 500 കോടി പിന്നിട്ടിരുന്നു.

Cinema News: Fans find big mistake in Ranveer Singh starrer Dhurandhar 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം, വിജയരാഘവന്‍ പത്ത് മിനിറ്റ് സംസാരിച്ചാല്‍ എനിക്ക് അയ്യായിരം വോട്ട് കൂടും'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 47 lottery result

തിരിച്ചടിച്ച് പ്രോട്ടീസ്; കിവീസിനെ വീഴ്ത്തി ഒപ്പമെത്തി; അവസാന പോരാട്ടം 'ഫൈനല്‍'

'ഹോര്‍മൂസ് തുറന്നു കിടക്കുകയാണ്, ശത്രുക്കള്‍ക്ക് ഒഴികെ'; ട്രംപിന് ഇറാന്റെ മറുപടി

ആർ‍ത്തവ ശുചിത്വം, പുതിയ മാർഗനിർദേശങ്ങളുമായി സിബിഎസ്ഇ; കുട്ടികളും രക്ഷിതാക്കളും അറിയേണ്ടത്

SCROLL FOR NEXT