ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

'ജിം എക്സസൈസ് മടുത്തു, ഡയറ്റെന്ന് കേൾക്കുന്നതുതന്നെ ഭയം'; ഇനിയെല്ലാം മനസു പറയുന്നതുപോലെയെന്ന് രംഭ

മകനൊപ്പം സ്നോമൊബീലിൽ ഇരിക്കുന്നതിൻെറ ചിത്രങ്ങൾക്കൊപ്പമാണ് താരത്തിന്റെ കുറിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

രു കാലത്ത് തെന്നന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് രംഭ. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോൾ കാനഡയിൽ താമസിക്കുകയാണ്. എങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെയും കുടുംബത്തിന്റേയും വിശേഷങ്ങൾ രംഭ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഒരാഴ്ച ജിമ്മിൽ നിന്ന് ഇടവേളയെടുത്ത വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം.

കുടുംബത്തിനൊപ്പം ആഘോഷിക്കാൻ

ജിം എക്സസൈസുകൾ മടുപ്പിച്ചെന്നും ഹൃദയം പറയുന്നത് ജീവിക്കാൻ തുടങ്ങുകയാണ് എന്നുമാണ് രംഭ കുറിച്ചത്. ഈ ആഴ്ച ട്രെയ്നിങ് ഇല്ല. നിങ്ങളുടെ ഹൃദയം പറയുന്നത് അനസരിക്കാനാണ് ഞാൻ നിർദേശിക്കുന്നത്. ജിമ്മിലെ വ്യായാമവും, ഡയറ്റിങ്ങും ബ്യൂട്ടി ടിപ്സും യോ​ഗയും ഹെൽത്തി ഫുഡുമെല്ലാം മടുത്തു. ഈ പറഞ്ഞിതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ ഞാൻ വിഷാദത്തിലും ഭയത്തിലും വിഷമത്തിലുമാകുന്നു. അതിനാൽ എന്റെ ഹൃദയം പറയുന്നതുമാത്രം കേട്ട്, പ്രകൃതിക്കും എന്റെ പ്രണയത്തിനും കുഞ്ഞുങ്ങൾക്കുമൊപ്പം ആസ്വദിച്ച് സന്തോഷിക്കാൻ തീരുമാനിച്ചു. - മകനൊപ്പം സ്നോമൊബീലിൽ ഇരിക്കുന്നതിൻെറ ചിത്രങ്ങൾക്കൊപ്പമാണ് താരത്തിന്റെ കുറിപ്പ്. 

വിവാഹശേഷം കാനഡയിൽ

2010ലാണ് രംഭ കാനഡയിൽ നിന്നുള്ള ശ്രീലങ്കൻ തമിഴ് ബിസിനസ് മാനായ ഇന്ദ്രകുമാറിനെ വിവാഹം ചെയ്യുന്നത്. അതിന് പിന്നാലെ അഭിനയം ഉപേക്ഷിച്ച താരം കാനഡയിലേക്ക് താമസം മാറുകയായിരുന്നു. ദമ്പതികൾക്ക് മൂന്നു മക്കളുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT