ഉണ്ണി മുകുന്ദൻ (Unni Mukundan) ഫെയ്സ്ബുക്ക്
Entertainment

ഒരുമിച്ചിരുത്തി ചര്‍ച്ച നടത്തി; ഉണ്ണി മുകുന്ദനും മുന്‍ മാനേജരും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചെന്ന് ഫെഫ്ക

അമ്മയുടെ കൊച്ചിയിലെ ഓഫീസില്‍ ഇരുവരെയും ഒരുമിച്ചിരുത്തി നടത്തിയ അനുരഞ്ജന ചര്‍ച്ചയിലാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഉണ്ണി മുകുന്ദനും(Unni Mukundan) മുന്‍ മാനേജര്‍ വിപിന്‍ കുമാറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് ഫെഫ്ക. അമ്മയും ഫെഫ്കയും ഇരുവരെയും ഒരുമിച്ചിരുത്തി നടത്തിയ ചര്‍ച്ചയിലാണ് പരിഹാരമായത്. നാലു മണിക്കൂറോളം നീണ്ട ചര്‍ച്ച രമ്യമായി അവസാനിച്ചതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

അമ്മയുടെ കൊച്ചിയിലെ ഓഫീസില്‍ ഇരുവരെയും ഒരുമിച്ചിരുത്തി നടത്തിയ അനുരഞ്ജന ചര്‍ച്ചയിലാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. അമ്മ അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങളും ഫെഫ്ക ഭാരവാഹികളും ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.

വിപിന്‍ മാനേജര്‍ ആയിരുന്നില്ലയെന്നും, വിപിനെതിരെ സംഘടനയില്‍ ചില പരാതികള്‍ ഉണ്ട് എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞത് തെറ്റാണെന്ന് ചര്‍ച്ചയ്ക്കുശേഷം സംഘടനകള്‍ പറഞ്ഞു. അതേസമയം വിപിന്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. അതില്‍ ഇടപെടില്ല എന്നും സംഘടനകള്‍ വ്യക്തമാക്കി.

നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചു എന്നാരോപിച്ചാണ് വിപിന്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ കേസ് ഗൂഢാലോചനയുടെ ഭാഗമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍ സംസ്ഥാന പൊലീസ് മേധാവിക്കും എഡിജിപിക്കും പരാതി നല്‍കിയിരുന്നു.

പഞ്ചായത്ത് അംഗത്തിന്റെ കടയില്‍ ഒളിപ്പിച്ച 7 കിലോ കഞ്ചാവ് പിടികൂടി, അറസ്റ്റ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന