നായകൻമാരെ വിറപ്പിച്ച 'വില്ലത്തിമാർ' 
Entertainment

നായകൻമാരെ വിറപ്പിച്ച 'വില്ലത്തിമാർ'

തമിഴ് സിനിമയിൽ പ്രതിനായികാവേഷത്തിലെത്തി പ്രേക്ഷകരെ ഞെട്ടിച്ച ചില കഥാപാത്രങ്ങളിലൂടെ...

സമകാലിക മലയാളം ഡെസ്ക്

പണ്ടത്തെപ്പോലെയല്ല സിനിമയിലെ നായകൻമാർക്ക് മാത്രമല്ല വില്ലൻ കഥാപാത്രങ്ങൾക്കും ആരാധകരുള്ള കാലമാണിപ്പോൾ. സൂപ്പർ താരങ്ങൾപ്പോലും ഇമേജുകളെല്ലാം മാറ്റിവച്ച് നെ​ഗറ്റീവ് ഷെയ്ഡിലെത്തി പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്നു. നെ​ഗറ്റീവ് കഥാപാത്രങ്ങളായെത്തി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്ന നടിമാരും കുറവല്ല. ഒറ്റം നോട്ടം കൊണ്ടുപോലും നായകൻമാരെ വിറപ്പിച്ച വില്ലത്തികളുണ്ട്. തമിഴ് സിനിമയിൽ പ്രതിനായികാവേഷത്തിലെത്തി പ്രേക്ഷകരെ ഞെട്ടിച്ച ചില കഥാപാത്രങ്ങളിലൂടെ...

നന്ദിനി

പൊന്നിയൻ സെൽവൻ

ഈ അടുത്ത കാലത്ത് പ്രേക്ഷക മനം കീഴടക്കിയ പ്രതിനായിക കഥാപാത്രമായിരുന്നു പൊന്നിയൻ സെൽവനിലെ നന്ദിനി. ചോള സാമ്രാജ്യത്തിന്റെ അധഃപതനം സ്വപ്നം കണ്ട് മനസിൽ പകയുമായി നടക്കുന്ന നന്ദിനിയായെത്തി വിസ്മയിപ്പിച്ചത് ഐശ്വര്യ റായ് ആയിരുന്നു. വശ്യ സൗന്ദര്യത്താൽ ഐശ്വര്യ പ്രേക്ഷകന്റെ കൂടി മനം മയക്കി എന്ന് വേണം പറയാൻ. പ്രതികാരം ഉള്ളിൽപേറി നടക്കുന്ന നന്ദിനിയായി ഐശ്വര്യയെ അല്ലാതെ മറ്റൊരു നടിയേയും സങ്കൽപ്പിക്കാൻ പോലുമാകില്ല.

നീലാംബരി

പടയപ്പ

ആരൊക്കെ വന്നാലും പടയപ്പയിലെ നീലാംബരിയുടെ തട്ട് താഴ്ന്ന് തന്നെയിരിക്കും. ചിത്രത്തിലെ രജനികാന്തിന്റെ കഥാപാത്രമായ പടയപ്പയ്ക്കൊപ്പം കട്ടയ്ക്ക് നിൽക്കുന്ന ഒരു കഥാപാത്രമായിരുന്നു രമ്യ കൃഷ്ണന്റെ നീലാംബരി. സിനിമയുടെ അവസാനം വരെ തലയുയർത്തി നിൽക്കുന്ന ഒരു കഥാപാത്രമാണ് നീലാംബരി. ദു:ഖവും അമർഷവും നഷ്ടബോധവും ദേഷ്യവുമെല്ലാം വളരെ തന്മയത്വത്തോടെയാണ് രമ്യ അവതരിപ്പിച്ചത്. ചിത്രത്തിലെ നീലാംബരിയുടെ ഡയലോ​ഗും ഏറെ ശ്രദ്ധിക്കപ്പെട്ടു. വയസാനാലും ഉൻ‌ അഴകും സ്റ്റൈലും മാറവേ ഇല്ല... എന്ന ഡയലോ​ഗ് ഇന്നും സൂപ്പർ ഹിറ്റാണ്.

അനിത പാണ്ഡ്യൻ

ആയിരത്തിലൊരുവൻ

ആയിരത്തിലൊരുവൻ എന്ന ചിത്രത്തിൽ റീമ സെൻ അവതരിപ്പിച്ച അനിത പാണ്ഡ്യൻ എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. കാർത്തി, റീമ സെൻ, ആൻഡ്രിയ ജെർമിയ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. തികച്ചും അപരിഷ്കൃതരായി കഴിഞ്ഞുവന്ന ചോള സമൂഹവും പരിഷ്കൃതരെന്നു സ്വയം കരുതുന്ന ആധുനിക മനുഷ്യരും തമ്മിലുള്ള പോരാട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.

ഗീത

പച്ചൈക്കിളി മുത്തുചരം

പച്ചൈക്കിളി മുത്തുചരം എന്ന ചിത്രത്തിൽ ജ്യോതികയാണ് പ്രതിനായിക. ലുക്ക് കൊണ്ട് തന്നെ ചിത്രത്തിലെ പ്രതിനായിക ജ്യോതികയാണെന്ന് പ്രേക്ഷകർക്ക് ഊഹിക്കാം. വിവാഹിതരായ പുരുഷന്മാരെ വശീകരിച്ച് പണം തട്ടുന്ന സ്ത്രീയുടെ വേഷത്തിലാണ് താരമെത്തിയത്.

രുദ്ര

കൊടി

കൊടി എന്ന ധനുഷ് ചിത്രത്തിൽ നെ​ഗറ്റീവ് റോളിലെത്തിയത് തൃഷയായിരുന്നു. തുടക്കത്തിൽ ഒരു നിഷ്കളങ്ക സ്ത്രീയായാണ് രുദ്രയെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അതിമോഹമുള്ള തനിക്കെതിരെ നിൽക്കുന്നവരെ നിഷ്‌കരുണം നശിപ്പിക്കുന്ന ഒരു രാഷ്ട്രീയക്കാരിയാണ് രുദ്ര. ലുക്കിലോ ഭാവത്തിലോ ഒന്നും വില്ലത്തി രുദ്ര ആയിരിക്കുമെന്ന് പ്രേക്ഷകർക്ക് തോന്നുകയേ ഇല്ല. പൊതുവേ കണ്ടിട്ടുള്ള ഒരു നെ​ഗറ്റീവ് കഥാപാത്രമായല്ല രുദ്രയെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT