Femina George ഇൻസ്റ്റ​ഗ്രാം
Entertainment

'അ‍ഞ്ച് മിനിറ്റ് റീൽസ് കാണാം എന്ന് വിചാരിക്കും, അത് പിന്നെ ഒരു മണിക്കൂറാകും! ഒരു രക്ഷയുമില്ല'; സോഷ്യൽ മീഡിയ ഉപയോ​ഗത്തെക്കുറിച്ച് ഫെമിന

'റീൽസ് മാറ്റിയിട്ട്, നേരെ യൂട്യൂബിൽ പോയി ഷോർട്ട്സ് കാണാനിരിക്കും'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

'മിന്നൽ മുരളി' എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് ഫെമിന ജോർജ്. തന്റെ സോഷ്യൽ മീഡിയ ഉപയോ​ഗത്തെക്കുറിച്ച് ഫെമിന പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീ‍ഡിയയിൽ ചർച്ചയാകുന്നത്. അ‍ഞ്ച് മിനിറ്റ് റീൽസ് കാണാം എന്ന് വിചാരിക്കുമെന്നും അത് പിന്നെ ഒരു മണിക്കൂറാകുമെന്നും ഫെമിന പറയുന്നു. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

"ഇൻസ്റ്റ​ഗ്രാമിൽ ഞാനൊരുപാട് സമയം ഇരിക്കാറുണ്ട്. രാവിലെ എഴുന്നേറ്റ് കണ്ണു തുറന്നാൽ ആദ്യം എടുക്കുന്നത് ഫോണും നേരെ പോകുന്നത് ഇൻസ്റ്റ​ഗ്രാമും ആണ്. ഇൻസ്റ്റ​ഗ്രാം ഒന്ന് നിർത്തിക്കളയണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്. പക്ഷേ ഒരു ഓപ്ഷനുമില്ല. അപ്പോൾ ഞാൻ റീൽസ് മാറ്റിയിട്ട്, നേരെ യൂട്യൂബിൽ പോയി ഷോർട്ട്സ് കാണാനിരിക്കും.

അവിടുന്ന് മാറി നേരെ ഇൻസ്റ്റ​ഗ്രാമിൽ പോയി റീൽസിലും ഇരിക്കും. ഒരു രക്ഷയുമില്ല. ഒരു അ‍ഞ്ച് മിനിറ്റ് റീൽസ് കാണാം എന്നാണ് നമ്മൾ വിചാരിക്കുന്നത്. ആ അഞ്ച് മിനിറ്റ് ഒരു മണിക്കൂറിലേക്ക് നീണ്ടുപോകും. 'മിന്നൽ മുരളി'ക്ക് മുൻപ് ഇൻസ്റ്റ​ഗ്രാമിൽ ഞാനിട്ട പോസ്റ്റുകളെല്ലാം ഞാൻ മുക്കി. കോളജിലെ അടക്കം ഇഷ്ടം പോലെ പോസ്റ്റുകളുണ്ടായിരുന്നു. ആ സമയത്ത് ഞാൻ കുറേ മ്യൂസിക്കലി വിഡിയോകൾ ചെയ്യുമായിരുന്നു. ടിക് ടോക്ക് പിന്നീടാണ് ആയത്.

മ്യൂസിക്കലി ആയിരുന്നു ആദ്യം. ആ ആപ് തന്നെയാണ് പിന്നീട് പേര് മാറ്റി, ടിക് ടോക്ക് ആക്കിയത്. മ്യൂസിക്കലി ഞാൻ ഇഷ്ടം പോലെ ചെയ്യുമായിരുന്നു. മിന്നൽ മുരളി ഇറങ്ങുന്നതിന് മുൻപ് എനിക്കൊരു ബോധോദയം ഉണ്ടായി. ഇത് മൊത്തെ ഇപ്പോൾ കളഞ്ഞില്ലെങ്കിൽ കയ്യീന്ന് പോകും, അതുകൊണ്ട് ഇപ്പോൾ കളയുന്നതായിരിക്കും സേഫ് എന്ന്.

എന്റെ സുഹൃത്താണ് എന്നോട് പറഞ്ഞത്, നീ ഇത് ഇപ്പോൾ കളഞ്ഞാൽ നിനക്ക് കൊള്ളാം, ഇല്ലെങ്കിൽ നീ എയറിലാകുമെന്ന്. അപ്പോൾ പിന്നെ ഞാനൊന്നും നോക്കിയില്ല. ഡിലീറ്റ് ചെയ്തില്ല, എല്ലാം എന്റെ ആർക്കൈവിൽ കിടപ്പുണ്ട്. ഇടയ്ക്ക് ഞാൻ നോക്കാറുണ്ട് അതൊക്കെ, ഇടയ്ക്ക് അതിലെ നല്ല സാധനങ്ങൾ ഞാൻ വീണ്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്.

എനിക്കിങ്ങനെ ഫൺ പരിപാടികൾ ഇഷ്ടമാണ്. ആളുകൾ ട്രോളുമോ മോശം പറയുമോ എന്നൊന്നും ഞാൻ നോക്കാറില്ല". -ഫെമിന ജോർജ് പറഞ്ഞു. 'രാക്ക', 'ഡിസ്കോ' എന്നിവയാണ് ഫെമിനയുടേതായി ഇനി വരാനുള്ള ചിത്രങ്ങൾ.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Femina George talks about her social media addiction.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഐഎഎസ് തലപ്പത്ത് വന്‍ മാറ്റം; രാജമാണിക്യത്തെ മാറ്റി എന്‍ പ്രശാന്ത് കെഎസ്ഇബി ചെയര്‍മാന്‍; കെആര്‍ ജ്യോതിലാല്‍ ആഭ്യന്തര സെക്രട്ടറി

കൊച്ചി നേവി ചിൽഡ്രൻസ് സ്കൂളിൽ അധ്യാപകർക്ക് വൻ അവസരം; 26 ഒഴിവുകൾ, അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ...

ജിമ്മിൽ പോകാൻ സമയമില്ലേ? ഫിറ്റ്നസ് നിലനിർത്താൻ ഈ 7 വഴികൾ പരീക്ഷിക്കൂ...

120 കിലോമീറ്റര്‍ വരെ വേഗം, മുറസു ചുഴലിക്കാറ്റ് രാത്രി കര തൊടും, ഇന്നും നാളെയും ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കരിപ്പൂരിൽ സിനിമയെ വെല്ലുന്ന നാടകം: സ്വർണക്കടത്ത് സംഘവും സ്വർണം പൊട്ടിക്കാൻ എത്തിയ ക്വട്ടേഷൻ സംഘവും പിടിയിൽ; 1.1 കോടിയുടെ സ്വർണം പിടിച്ചെടുത്തു